വല്‍സാദ് (ഗുജറാത്ത്): സി.കെ. നായിഡു ട്രോഫി അണ്ടര്‍ 23 ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ കേരളം 161ന് പുറത്ത്. ആദ്യം ബാറ്റുചെയ്ത കേരളത്തെ ഇന്ത്യന്‍ താരം സഞ്ജു വി. സാംസണ്‍ (81) മുന്നില്‍നിന്ന് നയിച്ചെങ്കിലും മികച്ചൊരു കൂട്ടുകെട്ടുയര്‍ത്താന്‍ സഹതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഏഴുപേര്‍ ഒറ്റയക്കത്തില്‍ മടങ്ങിയപ്പോള്‍, രണ്ടിന് 50കടന്ന കേരളം ദയനീയമായി തകര്‍ന്നടിഞ്ഞു. മറുപടി ബാറ്റിങ്ങാരംഭിച്ച ഗുജറാത്ത് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തു. കദന്‍ ഡി പട്ടേലും (34) ക്യാപ്റ്റന്‍ റക്സ്ലീ ടൈലറുമാണ് (32) ക്രീസില്‍. ആദ്യ അഞ്ച് ഓവറിനുള്ളില്‍ മുഹമ്മദ് അസ്ഹറുദ്ദീനെയും (1) ക്യാപ്റ്റന്‍ അക്ഷയ് ചന്ദ്രനെയും (3) നഷ്ടമായ ഇന്ത്യയെ ഓപണര്‍ വിഷ്ണു ബാബുവും (21), മൂന്നാം വിക്കറ്റിലത്തെിയ സഞ്ജുവും ചേര്‍ന്ന് തിരികെയത്തെിച്ചെങ്കിലും 26ാം ഓവറില്‍ വിഷ്ണു മടങ്ങി. പിന്നാലെ, സല്‍മാന്‍ നിസാര്‍ (17), ആല്‍ബിന്‍ എ (0), അക്ഷയ് കെ.സി (1), ആനന്ദ് ജോസഫ് (0), ആതിഫ് അഷ്റഫ് (13) എന്നിവര്‍ പുറത്തായി. 123 പന്ത് നേരിട്ട സഞ്ജു ഒമ്പതാമനായാണ് മടങ്ങിയത്. ബേസില്‍ എന്‍.പി ഒരു റണ്‍സുമായി പുറത്താവാതെ നിന്നു. ഗുജറാത്തിനായി നമാന്‍ പട്ടേല്‍ നാലുവിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.