ദുബൈ: പുരുഷന്മാരുടെ ഏകദിന മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത അമ്പയറായി ആസ്ട്രേലി യക്കാരി ക്ലെയർ പെളോസാക് ചരിത്രം രചിച്ചു. നമീബിയയിൽ നടക്കുന്ന െഎ.സി.സി വേൾഡ് ക്രിക്കറ്റ് ലീഗിൽ നമീബിയയും ഒമാനും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിലാണ് ക്ലെയർ അമ്പയറായത്.
2016ൽ അന്താരാഷ്ട്ര അമ്പയറിങ് തുടങ്ങിയ ക്ലെയർ ഇതുവരെ 15 വനിത ഏകദിനങ്ങൾ നിയന്ത്രിച്ചു. 2017ലെ വനിത ലോകകപ്പും ട്വൻറി20 ലോകകപ്പും ഇതിൽ ഉൾപ്പെടും. ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ഇവർ 2017ൽ ആസ്ട്രേലിയയിലെ ആഭ്യന്തര മത്സരത്തിലും അമ്പയറായി നിന്ന് പരമ്പരാഗത രീതിക്ക് ഒരു മാറ്റത്തിനായി തുടക്കംകുറിച്ചിരുന്നു.
ടൂർണെമൻറിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയ ഒമാനും നമീബിയയും ഏകദിന പദവി നേടിയെടുത്തിരുന്നു. ഇരുരാജ്യങ്ങൾക്കുമൊപ്പം പാപ്വ ന്യൂഗിനിക്കും ഏകദിന പദവി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.