ന്യൂഡൽഹി: ബി.സി.സി.െഎ ആക്ടിങ് പ്രസിഡൻറ് സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരുൾപെടെ നേതൃത്വത്തെ നീക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി (സി.ഒ.എ) ആവശ്യപ്പെട്ടു. ലോധ പാനൽ നിർദേശങ്ങൾ ഭാരവാഹികൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സി.ഒ.എ അഞ്ചാമത് സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചു.
ബോർഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഭരണവും നിയന്ത്രണവും അധ്യക്ഷൻ വിനോദ് റായി, ഡയാന എടുൽജി എന്നിവരടങ്ങിയ രണ്ടംഗ സമിതിയെയും സി.ഇ.ഒ രാഹുൽ ജോഹ്രി അടങ്ങുന്ന വിദഗ്ധസംഘത്തെയും ഏൽപിക്കണമെന്നും രണ്ടംഗ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. ‘‘സ്ഥാനം ഏറ്റെടുത്ത് ആറുമാസത്തിനകം ആവശ്യമായ രേഖകളും സത്യവാങ്മൂലവും നൽകണമെന്ന സുപ്രീംകോടതി നിർദേശം പാലിക്കാൻ താൽക്കാലിക ഭാരവാഹികൾക്കായില്ല. ജൂലൈ 26ന് നടന്ന ബി.സി.സി.െഎയുടെ പ്രത്യേക യോഗത്തിൽനിന്നും ഇറങ്ങിപ്പോകാൻ സി.ഇ.ഒ രാഹുൽ ജോഹ്രി, സി.ഒ.എ സ്റ്റാഫ്, നിയമവിഭാഗം എന്നിവരോട് ആവശ്യപ്പെട്ടത് സുപ്രീംകോടതി ഉത്തരവുകളുടെ ബോധപൂർവ ലംഘനമാണ്. ജസ്റ്റിസ് എ.പി. ഷാ 2016 സെപ്റ്റംബറിൽ വിരമിച്ചശേഷം ഒാംബുഡ്സ്മാനെ നിയമിച്ചിട്ടില്ല’’ 26 പേജ് വരുന്ന റിപ്പോർട്ടിൽ സി.ഒ.എ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി നിർദേശങ്ങളെ ബി.സി.സി.െഎ ദുർവ്യാഖ്യാനം ചെയ്തതായും റിപ്പോർട്ട് പറയുന്നു.
ബി.സി.സി.െഎ അംഗത്വം, തെരഞ്ഞെടുപ്പ് കമ്മിറ്റി തുടങ്ങി പരിഷ്കരണത്തിന് സുപ്രീംകോടതി നിർദേശിച്ച വിവിധ വിഷയങ്ങളാണ് ജൂലൈ 26ലെ യോഗത്തിൽ ചർച്ച ചെയ്തത്. നിർദേശങ്ങൾ അപ്രായോഗികമാണെന്നും നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നും വിലയിരുത്തിയത് ജൂലൈ 24ന് സുപ്രീംകോടതി നൽകിയ ഉത്തരവിേനാടുള്ള ലംഘനമാണെന്നും സി.ഒ.എ കുറ്റപ്പെടുത്തുന്നു. ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കിയില്ലെന്ന കാരണത്താലാണ് നേരത്തെ മുൻ പ്രസിഡൻറ് അനുരാഗ് താക്കൂർ, സെക്രട്ടറി അജയ് ഷർകെ എന്നിവരെ പുറത്താക്കാൻ സമിതി ശിപാർശ ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.