സാബൽപുർ: കുച്ച് ബിഹാർ േട്രാഫി ക്രിക്കറ്റിൽ ഒഡിഷക്കെതിരെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന് ട്രിപ്ൾ സെഞ്ച്വറി. 302 റൺസെടുത്ത് പുറത്താകാതിരുന്ന താരത്തിെൻറ മികവിൽ കേരളം ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 651 റൺസെടുത്തു. വത്സലിന് പിന്തുണയുമായി അശ്വിൻ ആനന്ദ് (203) ഡബ്ൾ സെഞ്ച്വറിയുമായി നിലയുറപ്പിച്ചതോടെയാണ് കേരളം കൂറ്റൻ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡിഷ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തിട്ടുണ്ട്. കേരള ക്രിക്കറ്റിെൻറ എക്കാലത്തെയും ഉയർന്ന സ്കോറാണിത്. നേരേത്ത, സർവിസസിനെതിരെ രഞ്ജിയിൽ നേടിയ 566 ആയിരുന്നു ഉയർന്ന സ്കോർ. വത്സലിെൻറത് കേരള ചരിത്രത്തിലെ രണ്ടാം ട്രിപ്ൾ സെഞ്ച്വറിയും. ശ്രീകുമാർ നായരാണ് (306) ആദ്യ ട്രിപ്ൾ നേടിയ മലയാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.