പഞ്ചാബിന്​ പത്തു വിക്കറ്റ്​ ജയം

മൊഹാലി: െഎ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസിന്‍റെ 67 റൺസിനെതിരെ പഞ്ചാബിന്‍റെ പത്തു വിക്കറ്റ്​ ജയം. മാർട്ടിൻ ഗുപ്​റ്റിലും ഹാഷിം ആംലയും ചേർന്നാണ്​ കിങ്സ് ഇലവൻ പഞ്ചാബിന്​ അനായാസ ജയം സമ്മാനിച്ചത്​. ഗുപ്​റ്റിൽ 27 പന്തിൽ 50 റൺസും ആംല 20 പന്തിൽ 16 റൺസുമാണ് എടുത്തത്.

സഹീർഖാ​ന്‍റെ അഭാവത്തിൽ മലയാളി താരം കരുൺ നായരുടെ നേതൃത്വത്തിലാണ് ഡൽഹി ഡെയർ ഡെവിൾസ് മത്സരത്തിനിറങ്ങിയത്. നാലു വിക്കറ്റ്​ വീഴ്​ത്തിയ സന്ദീപ്​ ശർമയുടെ ബൗളിങ്ങാണ്​ ഡൽഹിയെ തകർത്തത്​. സഞ്​ജു വി. സാംസൺ (5), സാം ബില്ലിങ്​സ് (0)​, ശ്രേയസ്​ അയ്യർ (6), കാഗിസോ റബാദ (11) എന്നിവരുടെ വിക്കറ്റുകൾ സന്ദീപ്​ പിഴുതു.

 

Tags:    
News Summary - Daredevils get thrashed after falling for 67

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.