ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഹോേങ്കാങ്ങിനെതിരെ ഭേദപ്പെട്ട സ്കോർ. ഗ്രൂപ് എയിൽ രണ്ടാം മത്സരം കളിക്കുന്ന ഹോേങ്കാങ്ങിനെതിരെ ഒാപണർ ശിഖർ ധവാെൻറ സെഞ്ച്വറിയുടെ (127) കരുത്തിൽ ഇന്ത്യ 50 ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ അമ്പാട്ടി റായുഡുവാണ് (60) ധവാന് പിന്തുണയേകിയത്.
ദിനേശ് കാർത്തിക് (33), കേദാർ ജാദവ് (28 നോട്ടൗട്ട്), ക്യാപ്റ്റൻ രോഹിത് ശർമ (23) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. എം.എസ്. ധോനി (0), ഭുവനേശ്വർ കുമാർ (9), ശാർദുൽ ഠാകുർ (0) എന്നിവർ തിളങ്ങിയില്ല. കുൽദീപ് യാദവ് (0) കേദാറിനൊപ്പം പുറത്താവാെത നിന്നു.ആദ്യ മൂന്ന് വിക്കറ്റ് കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് അടിത്തറയേകിയത്. ആദ്യ വിക്കറ്റിൽ ധവാനും രോഹിതും 45ഉം രണ്ടാം വിക്കറ്റിൽ ധവാനും റായുഡുവും 116ഉം മൂന്നാം വിക്കറ്റിൽ ധവാനും കാർത്തികും 79ഉം റൺസ് ചേർത്തു.
എന്നാൽ, 41ാം ഒാവറിൽ സ്കോർ 240ൽ എത്തിയപ്പോൾ ധവാൻ പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് റേറ്റ് കുറഞ്ഞു. പിന്നീടുള്ള 56 പന്തുകളിൽ 45 റൺസ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേർക്കാനായുള്ളൂ. അതിനിടെ ധോണി, കാർത്തിക്, ഭുവനേശ്വർ, ശാർദുൽ എന്നിവരുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിലില്ലാതിരുന്നതോടെ ആറാം നമ്പറിൽ കേദാറിനുശേഷം ബാറ്റ് ചെയ്യാനറിയുന്നവർ ഇല്ലാത്തതും തിരിച്ചടിയായി. ഹോേങ്കാങ്ങിനായി സ്പിന്നർമാരായ കിൻചിറ്റ് ഷാ മൂന്നും ഇഹ്സാൻ ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ മീഡിയം പേസർമാരായ ഇഹ്സാൻ നവാസും െഎസാസ് ഖാനും ഒാരോ വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.