കൊൽക്കത്ത: നായകെൻറ റോളിൽ ഝാർഖണ്ഡിനായി പാഡുകെട്ടിയ മഹേന്ദ്ര സിങ് ധോണി തകർപ്പൻ സെഞ്ചറിയുമായി (129) തകർന്ന ടീമിനെ കരകയറ്റിയപ്പോൾ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ഛത്തിസ്ഗഢിനെതിരെ 78 റൺസിെൻറ വിജയം.
ആറിന് 57 എന്ന നിലയിൽ തകർന്നടിഞ്ഞ ഝാർഖണ്ഡിനെ ക്യാപ്റ്റെൻറ കടമ ഉജ്ജ്വലമായി നിറവേറ്റി എതിരാളികൾക്ക് 244 റൺസിെൻറ വിജയലക്ഷ്യം നൽകിയാണ് ധോണി ക്രീസ് വിട്ടത്. ഷഹബാസ് നദീമിനെ(53) കൂട്ടുപിടിച്ച് 151 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കിയ ധോണി മത്സരം പൊരുതാവുന്ന സ്കോറിലേക്കെത്തിക്കുകയായിരുന്നു.
ആറ് സിക്സും പത്ത് ഫോറുമുൾെപ്പടെ 107 പന്തിലാണ് ധോണി 129 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഛത്തിസ്ഗഢിനെ വരുൺ ആരോണിെൻറയും ഷഹബാസ് നദീമിെൻറയും ബൗളിങ് മികവിൽ 165 റൺസിന് പിടിച്ചിടുകയും ചെയ്തതോടെ ടീം 78 റൺസിെൻറ വിജയം നേടി. സ്കോർ ഝാർഖണ്ഡ്: 243/9, ഛത്തിസ്ഗഢ് 165 (38.4). വരുൺ ആേരാണും ഷഹബാസ് നദീമും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ധോണിക്ക് ഇപ്പോഴും ടെസ്റ്റ് കളിക്കാം –കൈഫ്
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ താരവും ഛത്തിസ്ഗഢ് ടീമിെൻറ ക്യാപ്റ്റനുമായ മുഹമ്മദ് കൈഫ്. ‘‘ഏകദിനത്തിലും ട്വൻറി 20യിലും ടെസ്റ്റിലും ഒരുപോലെ കളിക്കാൻ കഴിയുന്ന മികവ് ധോണിയിൽ ഇപ്പോഴുമുണ്ട്.
ടെസ്റ്റിൽനിന്ന് അദ്ദേഹം വിരമിക്കേണ്ടിയിരുന്നില്ലെന്നും കൈഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.