ന്യൂഡൽഹി: പടക്കങ്ങളില്ലാത്ത ദീപാവലിക്കായി പ്രചാരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഇൗ ദീപാവലിക്ക് വെളിച്ചമാണ് പരക്കേണ്ടത് ശബ്ദമല്ലെന്നും കോഹ്ലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിവിലൂടെ അറിയിച്ചു.
ദീപാവലിക്ക് മുന്നോടിയായി പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പടക്കമില്ലാത്ത ദീപാവലിക്കായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണവുമായി നിരവധി പേർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.