കൊൽക്കത്ത: ഐ.പി.എല്ലിലെ പ്രകടനം മുൻനിർത്തി വിരാട് കോഹ്ലിയെ ഇന്ത്യൻ നായക സ്ഥാനത്ത് താരതമ്യം ചെയ്യരുതെന്ന് സൗര വ് ഗാംഗുലി. ഇന്ത്യക്ക് വേണ്ടി കോഹ്ലിയുടെ ക്യാപ്റ്റൻസി റെക്കോർഡ് മികച്ചതാണ്. മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയും ടീമിലുണ്ടെന്നതാണ് ലോകകപ്പിനൊരുങ്ങുന്ന കോഹ്ലിയുടെ ഏറ്റവും വലിയ നേട്ടം.
ടൂർണമെൻറിൽ ഹർദിക് പാണ്ഡ്യ പ്രധാനിയാണ്. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളിൽ ഹർദികിന് വളരെ പ്രാധാന്യമുണ്ട്- ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം പാകിസ്താനും ലോകകപ്പ് സെമി ഫൈനലിനെത്തുമെന്ന് ഗാംഗുലി പ്രത്യാശ പ്രകടിപ്പിച്ചു. 2017ലെ ചാമ്പ്യൻസ് ട്രോഫി, ട്വന്റി 20 ലോകകിരീടം എന്നിവ നേടിയതോർക്കുമ്പോൾ ഇംഗ്ലണ്ട് ഒരു ഭാഗ്യവേദിയാണ് പാകിസ്താനെന്നും ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.