ന്യൂഡൽഹി: ഇന്ത്യയുടെ അണ്ടർ19, ഇന്ത്യ എ ടീമുകളുടെ കോച്ചായിരുന്ന രാഹുൽ ദ്രാവിഡിെൻറ കരാർ രണ്ടു വർഷത്തേക്കു കൂടി നീട്ടുന്നു. പത്തു മാസം നീണ്ടുനിന്ന ദ്രാവിഡിെൻറ കരാർ മാർച്ച് 31ന് അവസാനിച്ചിരുന്നു. സചിൻ ടെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന ക്രിക്കറ്റ് അഡൈസറി കമ്മിറ്റിയുടെ ശിപാർശപ്രകാരം കരാർ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ ഇന്ത്യൻ ടീമിെൻറ ഒൗദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾ െഎ.പി.എൽ ടീമുകളുമായി സഹകരിക്കുന്നതിലും സ്ഥാന ചുമതലയേൽക്കുന്നതിലുമുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി ദ്രാവിഡിനെതിരെ വിമർശനമുയർന്നിരുന്നു. െഎ.പി.എല്ലിൽ ഡൽഹി െഡയർ െഡവിൾസിെൻറ മെൻററായായിരുന്നു ദ്രാവിഡ് പ്രവർത്തിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.