ഇംഗ്ലണ്ട് 400 റണ്‍സിന് പുറത്ത്; ഇന്ത്യ 146/1

മുംബൈ: ഭാഗ്യമണ്ണായ വാംഖഡെയില്‍ ഇംഗ്ളണ്ട് പടുത്തുയര്‍ത്തിയ 400 റണ്‍സിനെതിരെ ഇന്ത്യയുടെ മറുപടി ബാറ്റിങ്. അര്‍ധസെഞ്ച്വറി നേടിയ ഓപണര്‍ മുരളി വിജയുടെയും (70 നോട്ടൗട്ട്) ചേതേശ്വര്‍ പുജാരയുടെയും (47 നോട്ടൗട്ട്) മികവില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. ഇരുവരും രണ്ടാം വിക്കറ്റില്‍ 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പരിക്കുമാറി ടീമില്‍ തിരിച്ചത്തെിയ ലോകേഷ് രാഹുലിന്‍െറ (24) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ സന്ദര്‍ശകരുടെ സ്കോറിനൊപ്പമത്തൊന്‍ 254 റണ്‍സുകൂടിവേണം.  നേരത്തേ  അഞ്ചിന് 288 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ളണ്ട് നിരയെ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജദേജയും ചേര്‍ന്നാണ് കീഴടക്കിയത്. അശ്വിന്‍ ആറും ജദേജ നാലും വിക്കറ്റുകള്‍ പിഴുതെടുത്ത് ഇംഗ്ളണ്ടിനെ 400ല്‍ ചുരുട്ടിക്കെട്ടി. അശ്വിന്‍െറ ടെസ്റ്റ് കരിയറിലെ 23ാമത്തെ അഞ്ചു വിക്കറ്റ് പ്രകടനമാണിത്. ഈ നേട്ടത്തോടെ അഞ്ചു വിക്കറ്റ് പ്രകടനത്തില്‍ ഇനി അശ്വിന്‍െറ മുന്നിലുള്ളത് ഹര്‍ഭജന്‍ സിങ്ങും (25) കോച്ച് അനില്‍ കുംബ്ളയും (35) മാത്രമാണ്. 
 

രണ്ടാം ദിനം അര്‍ധസെഞ്ച്വറി നേടിയ ജോസ് ബട്ലറും (76) വാലറ്റക്കാരന്‍ ജെയ്ക് ബാളുമാണ് (31) ഇംഗ്ളണ്ടിന്‍െറ സ്കോര്‍ 400ലേക്കത്തെിച്ചത്. ബെന്‍ സ്റ്റോക്കിനെ പുറത്താക്കി (31) രണ്ടാം ദിനം അശ്വിനാണ് വിക്കറ്റ്വേട്ടക്ക് തുടക്കംകുറിച്ചത്. പിന്നാലെ ജദേജ ക്രിസ് വോക്സിനെയും ആദില്‍ റഷീദിനെയും പുറത്താക്കുകയായിരുന്നു. ആദ്യ സെഷനില്‍തന്നെ ഇന്ത്യ മൂന്നു വിക്കറ്റ് നേടിയിരുന്നു. ഇതോടെ എട്ടിന് 334 എന്ന നിലയിലായി. എന്നാല്‍, പിന്നീടിറങ്ങിയ ജെയ്ക് ബാളിനെ കൂട്ടുപിടിച്ച് ബട്ലര്‍ സ്കോര്‍ ഉയര്‍ത്തി. ഇരുവരും ഒമ്പതാം വിക്കറ്റില്‍ 54 റണ്‍സാണ് പടുത്തുയര്‍ത്തിയത്. അവസാനം ബട്ലറെ ജദേജയും ജെയ്ക് ബാളിനെ അശ്വിനും പുറത്താക്കിയതോടെ സന്ദര്‍ശകരുടെ സ്കോര്‍ 400ല്‍ അവസാനിച്ചു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സ്പിന്‍കുഴിയില്‍ വീഴ്ത്താന്‍തന്നെയായിരുന്നു ഇംഗ്ളണ്ടിന്‍െറ പദ്ധതി. കരുതലോടെ തുടങ്ങിയെങ്കിലും ടീം സ്കോര്‍ 39ല്‍ എത്തിനില്‍ക്കെ മൊയീന്‍ അലി ലോകേഷ് രാഹുലിനെ വിക്കറ്റില്‍ കുടുക്കുകയായിരുന്നു. എന്നാല്‍, പിന്നീട് ക്രീസിലത്തെിയ പുജാര വിജയ്ക്ക് പിന്തുണ നല്‍കി പിടിച്ചു നിന്നതോടെ മികച്ച സ്കോറില്‍ ആതിഥേയര്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുകയായിരുന്നു.

Tags:    
News Summary - england all out for 400; aswin had 6 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.