കാൻഡി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് 46 റൺസ് ലീഡ്. സന്ദർകരെ 290 റൺസിന് പുറത്താക്കി ഒന്നാം ഇന്നിങ്സിനിറങ്ങിയ ലങ്ക 336 റൺസെടുത്തു. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് ഒരു ഒാവർ റൺസും വിക്കറ്റ് നഷ്ടവുമില്ലാതെ ബാറ്റുചെയ്തു. ജാക് ലീച്ച്, റോറി ബേൺസ് എന്നിവരാണ് ക്രീസിൽ.
ഒന്നിന് 26 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന ലങ്കക്ക് മലന്ദ പുഷ്പകുമാരയെ (4) പെെട്ടന്ന് നഷ്ടമായെങ്കിലും ദിമുത് കരുണരത്നെയും (63) ധനഞ്ജയ ഡിസിൽവയും (59) ചെറുത്തുനിന്നതാണ് പ്രതീക്ഷ നൽകിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും 96 റൺസിെൻറ പാർട്ണർഷിപ് ഒരുക്കി.
എന്നാൽ, ആദിൽ റാഷിദിെൻറയും ലീച്ചിെൻറയും (മൂന്ന് വിക്കറ്റ് വീതം) ബൗളിങ്ങിന് മൂർച്ച കൂടിയപ്പോൾ ഒരു ഘട്ടത്തിൽ ലങ്ക ലീഡിലേക്കെത്തില്ലെന്ന് തോന്നിച്ചിരുന്നു. എന്നാൽ, റോഷൻ ഡിസിൽവ (85) വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടമാണ് ലങ്കൻ സ്കോർ 300 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.