കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിെൻറ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു. ഭാര ്യയും കുട്ടികളുമടക്കം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശ്രീശാന്ത് വീട്ടിലുണ്ടായിരുന്നില്ല. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനുസമീപം മദര്‍ തെരേസ റോഡിെല വീടിനാണ് തീപിടിച്ചത്.
ശനിയാഴ്ച പുലര്‍ച്ച രണ്ടോടെ വീടിെൻറ താഴത്തെ നിലയിെല കിടപ്പുമുറിക്കാണ് തീപിടിച്ചത്. വീട്ടില്‍നിന്ന് കനത്ത പുക ഉയരുന്നതുകണ്ട സമീപവാസിയാണ് വിവരം അഗ്നിരക്ഷസേനയെ അറിയിച്ചത്.
അപകടസമയം ശ്രീശാന്തിെൻറ ഭാര്യയും രണ്ടുകുട്ടികളും വീട്ടുജോലിക്കാരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട് മുഴുവന്‍ പുക നിറഞ്ഞിരുന്നു. മുകളിലെ നിലയില്‍ കുടുങ്ങിയ ഇവരെ അഗ്നിരക്ഷസേന എത്തിയാണ് പുറത്തെത്തിച്ചത്. മുകളിലെ നിലയിലെ ചില്ലുപാളിക്ക് സമീപത്ത് കോണി ചാരിെവച്ചശേഷം ഇതിലൂടെയാണ് അവരെ രക്ഷപ്പെടുത്തിയത്. മുറിയിലെ ഇന്‍വെര്‍ട്ടറിലുണ്ടായ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
തീപിടിത്തത്തിൽ താഴത്തെ മുറി പൂര്‍ണമായും കത്തിനശിച്ചു. ജനല്‍, വാതില്‍, കട്ടില്‍, ബെഡ്, അലമാര, മുറിയോട് ചേര്‍ന്നുള്ള ബാത്ത്റൂം തുടങ്ങിയ ഭാഗങ്ങൾ അഗ്നിക്കിരയായി. മുറിയുടെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണിട്ടുണ്ട്. ഒരുലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചതായി അഗ്നിരക്ഷ സേനാംഗങ്ങൾ പറഞ്ഞു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷസേനയാണ് തീയണച്ചത്. വിവരം അറിഞ്ഞ് ശ്രീശാന്തിെൻറ പിതാവടക്കം നിരവധി ബന്ധുക്കളും സമീപവാസികളും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.