തിരുവനന്തപുരം: ബാറ്റിങ് ദുഷ്കരമായ തുമ്പയിലെ പിച്ചിൽ പഞ്ചാബിനെതിരെ രണ്ടാം ഇന്നിങ ്സിലും കേരളത്തിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ഒമ്പത് റൺസ് ലീഡുമായി ബാറ്റിങ് ത ുടങ്ങിയ കേരളം രണ്ടാംദിനം കളിനിർത്തുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നില യിലാണ്. അഞ്ചുവിക്കറ്റ് ബാക്കിനിൽക്കെ 97 റൺസിെൻറ ലീഡാണ് കേരളത്തിനുള്ളത്. മുഹമ്മദ് അ സ്ഹറുദ്ദീൻ (എട്ട്), സൽമാൻ നിസാർ (ഏഴ്) എന്നിവരാണ് ക്രീസിൽ.
നേരത്തേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിൽ കളിതുടങ്ങിയ പഞ്ചാബിനെ ഫാസ്റ്റ് ബൗളർ എം.ഡി. നിധീഷ് എറിഞ്ഞൊതുക്കി. ഇന്ത്യ എ ടീമിനൊപ്പമുള്ള സന്ദീപ് വാരിയർക്ക് പകരം കേരള ബൗളിങ് നയിച്ച നിധീഷ് 21 ഓവറിൽ 88 റൺസ് വഴങ്ങിയാണ് ഏഴു വിക്കറ്റെടുത്തത്. ഇതോടെ പഞ്ചാബികൾ 218 റൺസിൽ മുട്ടുമടക്കി. ജലജ് സക്സേന, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
ക്യാപ്റ്റൻ മൻദീപ് സിങ്ങാണ് (71*) പഞ്ചാബ് നിരയിലെ ടോപ് സ്കോറർ. എട്ടിന് 151 ആയി തകർന്ന സന്ദർശകരെ ഒമ്പതാം വിക്കറ്റിൽ മൻദീപ് സിങ് - സിദ്ധാർഥ് കൗൾ സംഖ്യമാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് 48 റൺസ് കൂട്ടിച്ചേർത്തു.
രണ്ടാം ഇന്നിങ്സിൽ ഉത്തപ്പയും രോഹൻ പ്രേമുമാണ് ഓപൺ ചെയത്തത്. നേരിട്ട ആദ്യ പന്തിൽ തന്നെ റോബിൻ ഉത്തപ്പ (പൂജ്യം) പുറത്ത്. രോഹൻ പ്രേം (17), അക്ഷയ് ചന്ദ്രൻ (31), ക്യാപ്റ്റൻ സച്ചിൻ ബേബി (10), വിഷ്ണു വിനോദ് (എട്ട്) എന്നിവരും ചടങ്ങ് തീർത്ത് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.