ന്യൂഡൽഹി: വ്യാജ സത്യവാങ്മൂലം സമർപ്പിച്ച കേസിൽ ബി.സി.സി.െഎ മുൻ പ്രസിഡൻറ് അനുരാഗ് ഠാകുർ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഠാകുർ നേരത്തെ നൽകിയ മാപ്പപേക്ഷ കോടതി തള്ളിയിരുന്നു. നേരിെട്ടത്തി നിരുപാധികം മാപ്പുപറഞ്ഞാൽ ഠാകുറിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ഠാകുർ നിരുപാധികം മാപ്പുപറഞ്ഞ് അപേക്ഷ നൽകിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും ചില സാഹചര്യങ്ങളും തെറ്റായ വിവരങ്ങളും മൂലമാണ് അങ്ങനെ സംഭവിച്ചതെന്നും നിരുപാധികം മാപ്പുപറയുന്നതായും ഠാകുർ അപേക്ഷയിൽ പറയുന്നു.
ജനുവരി രണ്ടിനാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ അധ്യക്ഷനായ ബെഞ്ച് ഠാകുറിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തത്. ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുസംബന്ധിച്ച സത്യവാങ്മൂലത്തിലാണ് അനുരാഗ് ഠാകുർ വ്യാജ വിവരങ്ങൾ നൽകിയത്. ശിപാർശകൾ നടപ്പാക്കാതിരിക്കാൻ െഎ.സി.സിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് തള്ളിയ കോടതി അനുരാഗ് ഠാകുറിനെതിരെയും അജയ് ഷിർക്കിക്കെതിരെയും കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.