ന്യൂയോർക്: കളത്തിനു പുറത്ത് അമേരിക്ക വല്യേട്ടനാണെങ്കിലും, ക്രിക്കറ്റിൽ അവരെ നയിക്കാൻ ഇന്ത്യതന്നെ വേണമെന്നാണ് പതിവ്. ക്രിക്കറ്റിന് ജനപ്രീതിയാർജിക്കുന്ന അമേരിക്കയിൽ ദേശീയ ടീം നായകനായി വീണ്ടുമൊരു ഇന്ത്യക്കാരൻ. കഴിഞ്ഞ ഒരുവർഷം നായകനായിരുന്ന ഹൈദരാബാദുകാരൻ ഇബ്രാഹിം ഖലീലിനെ ഒഴിവാക്കിയപ്പോൾ പുതിയ നായകനായെത്തിയത് മറ്റൊരു ഇന്ത്യക്കാരൻ. മുൻ ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് താരവും പേസ് ബൗളറുമായ സൗരഭ് നേത്രവാൽകറാണ് പുതു ക്യാപ്റ്റൻ.
രണ്ടു വർഷത്തിനുശേഷം മുംബൈക്കുവേണ്ടി രഞ്ജി ട്രോഫിയിലൂടെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം കുറിച്ചു. എന്നാൽ, ക്രിക്കറ്റിൽ പ്രതീക്ഷിച്ച ഉയരങ്ങളിെലത്താൻ വൈകിയതോടെ ഭാഗ്യപരീക്ഷണത്തിന് കാത്തിരുന്നില്ല. മുംബൈയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയശേഷം 2015ൽ അമേരിക്കയിലേക്ക് തൊഴിൽ തേടി പറന്നു. എങ്കിലും, ക്രിക്കറ്റിനെ കൈവിട്ടില്ല. വാരാന്ത്യത്തിൽ ലോസ്ആഞ്ജലസിലും സാൻഫ്രാൻസിസ്കോയിലും പോയി കളിതുടങ്ങിയതോടെ, പഴയ ക്രിക്കറ്ററെ തേച്ച്മിനുക്കിയെടുത്തു.
വൈകാതെ വിൻഡീസ് ക്രിക്കറ്റ് സംഘടിപ്പിക്കുന്ന സൂപ്പർ 50 ടൂർണമെൻറിനുള്ള അമേരിക്കൻ ദേശീയ ടീമിൽ ഇടം നേടി. കഴിഞ്ഞ ആഗസ്റ്റിൽ ട്വൻറി20 ലോകകപ്പ് അമേരിക്കൻ യോഗ്യത റൗണ്ടിനുള്ള ടീമിലും കളിച്ചു. തുടർന്നാണ് ഒക്ടോബർ അവസാന വാരം ദേശീയ ടീം നായക കുപ്പായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.