പ്രൊവിഡൻസ് (ഗയാന): അതിവേഗ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൊടുങ്കാറ്റായപ്പോൾ വനിത ട്വൻറി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. 49 പന്തിൽ സെഞ്ച്വറിയുമായി ഹർമൻപ്രീത് കൗർ (103) തകർത്തടിച്ച മത്സരത്തിൽ നിശ്ചിത ഒാവറിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. ഹർമൻപ്രീത് ലോകകപ്പിലെ വേഗമേറിയ സെഞ്ച്വറിക്കാരിയെന്ന നേട്ടം കരസ്ഥമാക്കിയപ്പോൾ ഇന്ത്യൻ ടോട്ടൽ ലോകകപ്പിലെ ഉയർന്ന സ്കോറുമായി. നായികയുടെ ഇന്നിങ്സായിരുന്നു ഹർമൻപ്രീതിേൻറത്. എട്ടു പടുകൂറ്റൻ സിക്സും ഏഴു ഫോറുമടങ്ങിയതായിരുന്നു കൗറിെൻറ ബാറ്റിങ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നാല് ഒാവറിനിടെ ഒാപണർമാരെ നഷ്ടമായി തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. വിക്കറ്റ് കീപ്പർ തനിയ ബാട്ടിയയെയും (9) സ്മൃതി മന്ദാനയെയും (2) മടക്കി ലിയ തഹുയാണ് കിവികൾക്ക് മികച്ച തുടക്കം നൽകിയത്. എന്നാൽ, ഡയാലാൻ ഹേമലതയും (15) പുറത്തായതിനു പിന്നാലെ നാലാം വിക്കറ്റിൽ ജെമീമ റോഡ്രിഗസും (59) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഒന്നിച്ചതോടെ ഇന്ത്യൻ സ്കോറിന് വേഗം െവച്ചു. നാലാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയത് 134 റൺസിെൻറ കൂറ്റൻ പാർട്ണർഷിപ്. അർധസെഞ്ച്വറി തികച്ച ജെമീമ (59) മടങ്ങിയതിനു ശേഷമായിരുന്നു ഹർമൻപ്രീതിെൻറ സെഞ്ച്വറി. ഒടുവിൽ അവസാന ഒാവറിലെ അഞ്ചാം പന്തിൽ സോഫി ഡെവിെൻറ പന്തിലാണ് കൗർ (51 പന്തിൽ 103) മടങ്ങുന്നത്. വേദ കൃഷ്ണമൂർത്തിയും (2) രാധ യാദവും (0) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.