ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വ്യാജ ജനന സർട്ടിഫിക്കറ്റ് കാട്ടി ബി.സി.സി.െഎയെ പറ്റിച്ചെന്ന ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ. ബെംഗാൾ അണ്ടർ 22 ടീമിൽ കയറിപ്പറ്റാൻ വേണ്ടിയാണ് ഷമി പ്രായത്തട്ടിപ്പ് നടത്തിയതെന്ന് ഷമിയുടെ ഡ്രൈവിംഗ് ലൈസൻസിെൻറ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഹസിൻ വ്യക്തമാക്കി.
അദ്ദേഹം ഇത്രയും നാൾ ബിസിസിഐ യേയും, ബംഗാൾ ക്രിക്കറ്റ് അസോസിയേഷനേയും കബളിപ്പിക്കുകയായിരുന്നു. ലൈസൻസിലുള്ളതു പ്രകാരം 1982ലാണ് ഷമി ജനിച്ചതെന്നും ഹസിൻ പോസ്റ്റിൽ പറയുന്നു.
തെറ്റായി കാണിച്ച സർട്ടിഫിക്കറ്റ് അനുസരിച്ച് ഷമിയുടെ പ്രായം 28 മാത്രമാണ്. പ്രായത്തിൽ എട്ട് വയസ് വ്യത്യാസം വരുത്തി ഷമി പറ്റിക്കുകയായിരുന്നുവെന്നും ജഹാൻ ആരോപിച്ചു. എന്നാൽ ഭാര്യയുടെ ആരോപണങ്ങളോട് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ഷമിയുടെ ഐ.പി.എൽ ടീമായ ഡെൽഹി ഡെയർഡെവിൾസ് സംഭവത്തിൽ പ്രതികരിച്ചു. ഇടക്കിടെ വരുന്ന കുടുംബ പ്രശ്നങ്ങൾ കാരണം ഷമിക്ക് കളിയിൽ കാര്യമായ ശ്രദ്ധ പുലർത്താൻ കഴിയുന്നില്ലെന്ന് ബോളിങ് പരിശീലകൻ ജെയിംസ് ഹോപ്സ് പറഞ്ഞിരുന്നു. െഎ.പി.എല്ലിെൻറ 11ാം സീസണിൽ താരത്തിന് ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല. ഡൽഹിക്ക് വേണ്ടി ഇത് വരെ നാല് മത്സരങ്ങൾ മാത്രമാണ് ഷമി കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.