ന്യൂഡൽഹി: ഗാർഹിക പീഡനക്കേസിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് മുൻ ഭാര്യ ഹസിൻ ജഹാൻ.
"നീതിന്യായ വ്യവസ്ഥയോട് നന്ദിയുണ്ട്. ഒരു വർഷത്തിലേറെയായി നീതിക്കായി പോരാടുകയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. താൻ ശക്തനാണെന്നും വലിയ ക്രിക്കറ്റ് കളിക്കാരനാണെന്നുമാണ് ഷമി കരുതുന്നത്- ജഹാൻ പറഞ്ഞു. ബംഗാളുകാരി ആയതനാലും മമത ബാനർജി മുഖ്യമന്ത്രിയായത് കൊണ്ടുമാണ് തനിക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്നത്. ഉത്തർപ്രദേശ് പൊലീസ് തന്നെയും മകളെയും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
കേസിൽ താരത്തിന് കീഴടങ്ങാൻ കൊൽക്കത്തയിലെ അലിപൂർ കോടതി 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം വെസ്റ്റ് ഇൻഡീസിലാണ് ഷമിയുള്ളത്. കേസിൽ ഷമിയുടെ സഹോദരൻ ഹസിദ് അഹമ്മദിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.