ന്യൂഡൽഹി: ജൂൺ ഒന്നിന് ആരംഭിക്കുന്ന െഎ.സി.സി ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.െഎ പ്രഖ്യാപിച്ചു. പരിക്കിെൻറ പിടിയിലായി പുറത്തായിരുന്ന രോഹിത് ശർമയും മുഹമ്മദ് ഷമിയും ടീമിൽ തിരിച്ചെത്തിയേപ്പാൾ, സുരേഷ് റെയ്നയും ഇഷാന്ത് ശർമയും പുറത്ത്. െഎ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ബാറ്റ്സ്മാൻ മനീഷ് പാണ്ഡെ ഇടംപിടിച്ചതു മാത്രം കാര്യമായ മാറ്റം. െഎ.പി.എല്ലിൽ 12 കളിയിൽനിന്ന് 345 റൺസ് അടിച്ചുകൂട്ടിയ പ്രകടനമാണ് പാണ്ഡെക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്.
ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിനിടെ തുടയെല്ലിനു പരിക്കേറ്റാണ് രോഹിത് ശർമ ടീമിൽനിന്ന് പുറത്തായത്. 2015 ലോകകപ്പ് സെമിഫൈനലിനു ശേഷം മുഹമ്മദ് ഷമി ആദ്യമായാണ് ഏകദിന ടീമിൽ ഇടംപിടിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ഏകദിന പരമ്പരയിൽ ടീമിൽ ഇടംപിടിച്ചിരുന്ന അമിത് മിശ്രക്കും ലോകേഷ് രാഹുലിനും പകരമായാണ് മുഹമ്മദ് ഷമിയും രോഹിത് ശർമയും ടീമിലെത്തിയത്.
സുരേഷ് റെയ്ന, ദിനേഷ് കാർത്തിക്, കുൽദീപ് യാദവ്, ഋഷഭ് പന്ത്, ശാർദുൽ ഠാകുർ എന്നിവരെ റിസർവ് ടീമിൽ ഉൾപ്പെടുത്തിയതായി സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് അറിയിച്ചു. െഎ.പി.എല്ലിനുേശഷം ബംഗളൂരു നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഇവർ പരിശീലനത്തിനെത്തും.
നീണ്ട അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കുമൊടുവിലാണ് ചാമ്പ്യൻസ് ട്രോഫിയിൽ പെങ്കടുക്കാൻ ബി.സി.സി.െഎ തീരുമാനിച്ചത്. െഎ.സി.സിയുടെ പുതിയ സാമ്പത്തിക പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ടൂർണമെൻറ് ബഹിഷ്കരിക്കാനായിരുന്നു ബി.സി.സി.െഎ നീക്കം. എന്നാൽ, സുപ്രീംകോടതി നിയമിച്ച വിനോദ് റായ് അധ്യക്ഷനായ ഭരണ സമിതിയുടെ കർശന നിർദേശത്തിെൻറ ഭാഗമായി ഞായറാഴ്ച ഡൽഹിയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് കളിക്കാൻ തീരുമാനിച്ചത്. ജൂണിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ജേതാക്കളായ ഇന്ത്യക്ക് ചിരവൈരികളായ പാകിസ്താനെതിരെയാണ് ആദ്യ മത്സരം.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, ശിഖർ ധവാൻ, എം.എസ്. ധോണി (വി.കീപ്പർ), രവീന്ദ്ര ജദേജ, കേദാർ ജാദവ്, ഭുവനേശ്വർ കുമാർ, രോഹിത് ശർമ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ഉമേഷ് യാദവ്, യുവരാജ് സിങ്, മുഹമ്മദ് ഷമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.