ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ മലയാളി താരം കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ചുറി (303 നോട്ടൗട്ട്). കന്നി സ്വെഞ്ചറിയിൽ തന്നെ ട്രിപ്പിൾ നേട്ടവുമായാണ് കരുൺ കായിക ലോകത്തെ വിസ്മയിപ്പിച്ചത്. കരുണിൻെറ സെഞ്ച്വറി മികവിൽ ഇന്ത്യ ഒന്നാമിന്നിങ്സിൽ എഴ് വിക്കറ്റ് നഷ്ടത്തിൽ 759 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടോട്ടലാണിത്. 381 പന്ത് നേരിട്ട കരുൺ 32 ഫോറും നാല് സിക്സും നേടി. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 12 റൺസെടുത്തിട്ടുണ്ട്. 10 വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് 270 റൺസ് നേടണം.
മുൻ ഇന്ത്യൻ ഒാപ്പണർ വിരേന്ദർ സെവാഗ് മാത്രമാണ് ഇതിനു മുമ്പ് ട്രിപ്പിൾ നേട്ടം കൈവരിച്ച ഇന്ത്യൻ താരം. 2008 മാർച്ചിലാണ് വിരേന്ദർ സെവാഗ് ദക്ഷിണാഫ്രിക്കക്കെതിരെ 319 റൺസ് നേടുന്നത്. 300 ക്ലബിൽ ക്ലബിൽ താൻ ഏകനായിരുന്നെന്നും കരുണിനെ സ്വാഗതം ചെയ്യുന്നതായും സെവാഗ് വ്യക്തമാക്കി. എട്ടര വർഷത്തിനു ശേഷം ഇന്ത്യൻ മണ്ണിലെ ആദ്യ ട്രിപ്പിൾ സ്വെഞ്ചറി നേട്ടത്തിനാണ് ഇന്ന് എം.എ ചിദംബരം സ്റ്റേഡിയം സാക്ഷിയായത്. അതും മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലാണ് കരുണിൻെറ ശതകം.
A triple hundred for @karun126 followed by the declaration from #TeamIndia skipper. India 759/7d, lead #ENG(477) by 282 runs pic.twitter.com/q18MnGeo59
— BCCI (@BCCI) December 19, 2016
Yay ! Welcome to the 300 club @karun126 .
— Virender Sehwag (@virendersehwag) December 19, 2016
It was very lonely here for the last 12 years 8 months.
Wish you the very best Karun.Maza aa gaya!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.