രാജ്കോട്ട്: ജോ റൂട്ടിന്‍െറ വഴിയേ മുഈന്‍ അലിയും ബെന്‍സ്റ്റോക്കും സെഞ്ച്വറി നേടിയതോടെ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ടിന് മികച്ച സ്കോര്‍. 537 റണ്‍സെടുത്ത ഇംഗ്ളീഷുകാര്‍ക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കരുതലോടെ തുടക്കംകുറിച്ചു. സ്പിന്നര്‍ ആര്‍. അശ്വിനെ കണക്കിന് ശിക്ഷിച്ച ഇംഗ്ളീഷ് ബാറ്റ്സ്മാന്മാര്‍ രണ്ടാം ദിനവും ആധിപത്യം തുടരുകയായിരുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍.മുരളി വിജയ് 57 റൺസോടെയും ചേതശ്വർ പൂജാര 63 റൺസോടെയും ക്രീസിലുണ്ട്. നേരത്തെ 29 റൺസെടുത്ത ഗൗതം ഗഭീർ പുറത്തായിരുന്നു.
മുഈന്‍ അലി 13 ഫോറുമായി 117 റണ്‍സും രണ്ടു സിക്സും 13 ഫോറുമായി ബെന്‍സ്റ്റോക്ക് 128ഉം റണ്‍സുമെടുത്തു. ഇന്ത്യയില്‍ ഇംഗ്ളണ്ടിന്‍െറ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. അലിയുടെയും റൂട്ടിന്‍െറയും കൂട്ടുകെട്ടില്‍ പിറന്ന 179 റണ്‍സാണ് രണ്ടാം ദിനം വമ്പന്‍ സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 2009ല്‍ ശ്രീലങ്ക ഇന്ത്യയില്‍ ആദ്യ ഇന്നിങ്സില്‍ മൂന്നു സെഞ്ച്വറി നേടിയതിനുശേഷം ഇതാദ്യമായാണ് ഒരു ടീം ഈ നേട്ടത്തിലത്തെുന്നത്. സ്റ്റോക്കിനൊപ്പം വന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ മുഈന്‍ അലി 117 റണ്‍സിലത്തെിനില്‍ക്കെ മുഹമ്മദ് ഷമി കുറ്റിതെറിപ്പിച്ച് പുറത്താക്കുകയായിരുന്നു. എന്നാല്‍, പിന്നീട് സ്റ്റോക്ക് ഒരറ്റത്ത് പാറപോലെ ഉറച്ചുനിന്ന് സെഞ്ച്വറിയുമായി ‘റണ്‍ സ്റ്റോക്ക്’ ഉയര്‍ത്തി. പിന്നീട് ഉമേഷ്യാദവിന്‍െറ പന്തില്‍ അതിസുന്ദരമായ ഡൈവിങ്ങ് ക്യാച്ചിലൂടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ സ്റ്റോക്കിനെ പുറത്താക്കുകയായിരുന്നു. സ്റ്റോക്കിന്‍െറ നാലാം സെഞ്ച്വറിയാണിത്.
നേരത്തെ രണ്ടുതവണ സ്റ്റോക്കിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും സാഹയുടെ ഗ്ളൗസ് ചോര്‍ന്നു. സ്റ്റോക്ക് 60, 61 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. ആദ്യ ദിനത്തിലെ മോശം ഫീല്‍ഡിങ്ങിന് തെളിവായി ക്യാപ്റ്റന്‍ കുക്കിന്‍െറയും ഹസീബിന്‍െറയും മുഈന്‍ അലിയുടെയും ക്യാച്ചുകള്‍ ഇന്ത്യന്‍ ഫീല്‍ഡേഴ്സ് വിട്ടുകളഞ്ഞിരുന്നു.
എന്നാല്‍, ഉച്ചഭക്ഷണത്തിനു ശേഷം റണ്‍സൊഴുകുന്നത് ഇന്ത്യ പതിയെ തടഞ്ഞു. വ്യാഴാഴ്ച ആദ്യ സെഷനില്‍ ഒരു ഓവര്‍ മാത്രം ചെയ്തിരുന്ന രവീന്ദ്ര ജദേജ ഉച്ചക്കുശേഷം ക്രിസ് വോക്സിനെയും (4) ആദില്‍ റാഷിദിനെയും (5) വീഴ്ത്തി ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു. ഇതോടെ ഇംഗ്ളണ്ട് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 465 റണ്‍സെന്ന നിലയിലായി. എന്നാല്‍, ബെന്‍സ്റ്റോക്ക് ഒമ്പതാം വിക്കറ്റില്‍ സഫര്‍ അന്‍സാരിയെയും കൂട്ടുപിടിച്ച് 500 കടത്തി. 62 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. 86 റണ്‍സ് വഴങ്ങി ജദേജ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, അലി പുറത്തായതിനുശേഷം ക്രീസിലത്തെിയ ജോണി ബെയര്‍സ്റ്റോ ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. ബെയര്‍സ്റ്റോ രണ്ടു സിക്സറിന്‍റയും അഞ്ചു ഫോറിന്‍െറയും പിന്‍ബലത്തില്‍ 57 പന്തില്‍ 46 റണ്‍സ് അടിച്ചുകൂട്ടി. അവസാന സമയത്ത് അന്‍സാരി 32 റണ്‍സുമായി പിടിച്ചു നിന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജദേജ മൂന്നും ഷമിയും ഉമേഷ് യാദവും ആര്‍. അശ്വിനും രണ്ടും വീതം വിക്കറ്റ് വീഴ്ത്തി. പത്താം വിക്കറ്റ് അമിത് മിശ്രക്കായിരുന്നു. 46 ഓവര്‍ എറിഞ്ഞുകൂട്ടിയ ഇന്ത്യയുടെ മികച്ച സ്പിന്‍ ബൗളര്‍ അശ്വിന് 167 റണ്‍സ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനി 275 റണ്‍സെടുക്കണം. പത്തു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ളണ്ട് ഉയര്‍ത്തിയ റണ്‍മല മറികടക്കാന്‍ ആതിഥേയര്‍ക്ക് 474 റണ്‍സ് വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.