കൊല്‍ക്കത്ത: റണ്‍മല തീര്‍ത്ത് നേടിയ രണ്ടു വിജയങ്ങളുടെ തുടര്‍ച്ച തേടി ടീം ഇന്ത്യ ഞായറാഴ്ച ഭാഗ്യമണ്ണായ ഈഡന്‍ ഗാര്‍ഡന്‍സില്‍. ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും വിജയം ആവര്‍ത്തിച്ച് പരമ്പര തൂത്തുവാരാന്‍ സര്‍വസന്നാഹവുമായി വിരാട് കോഹ്ലിയും സംഘവും. പുണെയിലും കട്ടക്കിലും നേടിയ വമ്പന്‍ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം, അഞ്ചുമാസം മാത്രം ബാക്കിയുള്ള ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പുള്ള നിര്‍ണായക മത്സരത്തില്‍ നാണംകെട്ടുവെന്ന പേരുദോഷമൊഴിവാക്കാന്‍ നിലവിലെ ജേതാക്കളായ ഇംഗ്ളണ്ടിന് ഈഡനില്‍ ജയം അനിവാര്യമാണ്. അതിനുവേണ്ടി മാത്രമാവും ഒയിന്‍ മോര്‍ഗനും സംഘവും ഇന്നിറങ്ങുന്നതും.
ധവാനു പകരം രഹാനെ? കൊല്‍ക്കത്തയിലത്തെിയ ഇന്ത്യന്‍ സംഘം പരിശീലനത്തിനിറങ്ങിയപ്പോള്‍ ആരാധകരുടെ ചോദ്യവും ഇതാണ്. ഓപണര്‍ ശിഖര്‍ ധവാന്‍ മൂന്നാം ഏകദിനത്തില്‍ പുറത്തിരിക്കുമോ? പരിക്കേറ്റ ധവാന്‍ പരിശോധനക്കായി ആശുപത്രിയില്‍ പോയതോടെ ചോദ്യം കൂടുതല്‍ സജീവമായി. എന്നാല്‍, തിരിച്ചത്തെി നെറ്റ്സില്‍ കളിച്ചപ്പോള്‍ പരിക്കിന്‍െറ വയ്യായ്കയൊന്നുമില്ലായിരുന്നു. കഴിഞ്ഞ രണ്ടു കളിയിലും ഒന്ന്, 11 റണ്‍സുകളായിരുന്നു ധവാന്‍െറ സംഭാവന. താളംകണ്ടത്തൊന്‍ വിഷമിക്കുന്ന ഓപണറുടെ ദയനീയത കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി. റിസര്‍വ് ബെഞ്ചിലുള്ള അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണമെന്നാണ് മുറവിളി. പക്ഷേ, വിശ്വസ്തനായ ഓപണറെ കോഹ്ലിയും ധോണിയും കൈവിടുമോയെന്നത് കണ്ടറിയണം. അവസാന പോരാട്ടമെന്ന നിലയില്‍ ഒരു അവസരംകൂടി നല്‍കിയാലും അദ്ഭുതപ്പെടേണ്ട. മറുതലക്കല്‍ ലോകേഷ് രാഹുലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും (എട്ട്, അഞ്ച്) ഫോംഒൗട്ടായിരുന്നു.
പുണെയില്‍ ജയിപ്പിച്ച വിരാട് കോഹ്ലി, കേദാര്‍ ജാദവ്, കട്ടക്കില്‍ നിറഞ്ഞാടിയ എം.എസ്. ധോണി, യുവരാജ് നിരയില്‍ തന്നെ ഇന്നത്തെയും പ്രതീക്ഷ. ഒരു കളിയില്‍ മങ്ങിയവര്‍ അടുത്തകളിയില്‍ വിജയശില്‍പികളാവുന്ന ശീലം ഇന്ത്യന്‍ ക്യാമ്പിലും പ്രതീക്ഷയാവുന്നു. ധവാന്‍, ലോകേഷ് എന്നിവര്‍ ആ പണിയേറ്റെടുത്താല്‍ എതിരാളികള്‍ക്കു മുന്നില്‍ ഇന്ത്യ സര്‍വസജ്ജം എന്ന സന്ദേശമായി. ആറു വര്‍ഷത്തിനുശേഷം സെഞ്ച്വറി നേടിയ യുവരാജ് സിങ്ങും (150) നായകപ്പട്ടമില്ലാതെ നിറഞ്ഞാടിയ ധോണിയും (134) ഒപ്പം കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമടങ്ങിയ ബാറ്റിങ് ലൈനപ് വിസ്ഫോടനകരമാണ്.
അതേസമയം, റണ്‍സ് വിട്ടുനല്‍കാന്‍ പിശുക്കുകാണിക്കാത്ത ബൗളിങ് ഡിപ്പാര്‍ട്മെന്‍റാണ് തലവേദന. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍ തുടങ്ങി എല്ലാവര്‍ക്കും തല്ലുകൊണ്ടു. അവസാന ഓവറില്‍ റണ്‍സൊഴുക്ക് നിയന്ത്രിച്ചതൊഴിച്ചാല്‍ ഭുവനേശ്വര്‍ കുമാറും ഈ ഗണത്തില്‍തന്നെ. രവീന്ദ്ര ജദേജ മാത്രമായിരുന്നു റണ്‍ശരാശരി കുറഞ്ഞ ഇന്ത്യന്‍ ബൗളര്‍.
ഇംഗ്ളീഷ് നിരയിലും ബൗളിങ് സെക്ഷന്‍ തന്നെ തലവേദന. ക്രിസ് വോക്സ്, ഡേവിഡ് വില്ല, ജെയ്ക് ബാള്‍, ലിയാം പ്ളങ്കറ്റ് എന്നിവര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍നിന്ന് വാങ്ങിയ തല്ലിന് കണക്കില്ല. ബാറ്റിങ്ങില്‍, പരിക്കേറ്റ ഓപണര്‍ അലക്സ് ഹെയ്ല്‍സിനു പകരം ജോണി ബെയര്‍സ്റ്റോ തിരിച്ചത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.