2023ലെ ഏകദിന ലോകക്കപ്പ് ഇന്ത്യയിൽ

മുംബൈ: 2023ലെ ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ഇന്ത്യയില്‍. ബി.സി.സി.ഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2021ല്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ വേദിയാകും. ഇന്ത്യ ഒറ്റക്ക് ആതിഥേയരാകുന്ന ആദ്യ ഏകദിന ലോകകപ്പാണിത്.

1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. ചാമ്പ്യൻസ് ട്രോഫിക്കും ലോകകപ്പിനും പുറമെ അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റ് മത്സരവും ഇന്ത്യക്കെതിരെ നടക്കും. ടെസ്റ്റ് പദവി നേടിയ ശേഷമുള്ള അഫ്ഗാന്റെ ആദ്യ മത്സരമാണിത്. 

Tags:    
News Summary - India to host 2023 World Cup, Champions Trophy in 2021 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.