തിരുവനന്തപുരം: കേരളവും ബിഹാറും തമ്മില്‍ നടന്ന കുച്ച് ബിഹാര്‍ ട്രോഫി മത്സരം സമനിലയില്‍ കലാശിച്ചു. മംഗലപുരം കെ.സി.എ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ അവസാനദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ബിഹാര്‍ ആറിന് 390 റണ്‍സില്‍ എത്തിയപ്പോള്‍ കളി അവസാനിപ്പിക്കുകയായിരുന്നു.
ആറാമനായി ഇറങ്ങിയ പൃഥ്വിരാജാണ് രണ്ടാം ഇന്നിങ്സില്‍ ബിഹാറിന്റെ ടോപ് സ്കോറര്‍. 99 പന്തില്‍നിന്ന് പൃഥ്വി 98 റണ്‍സ് കരസ്ഥമാക്കി. സത്യം കുമാര്‍ 90 റണ്‍സും നേടി. നേരത്തേ ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്റെ (178) സെഞ്ച്വറി മികവിൽ കേരളം 92 റൺസ് ലീഡ് നേടിയിരുന്നു. അദ്വൈത് പ്രിന്‍സ് (84), അല്‍ത്താഫ് (43) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. സ്കോര്‍: ബിഹാര്‍ 329,390/6, കേരളം 421.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.