ഹൈദരാബാദ്: ബംഗ്ളാദേശിന്‍െറ ആദ്യ ഇന്നിങ്സിന് മൂന്ന് സെഞ്ച്വറികളുമായി ഇന്ത്യ എ തിരിച്ചടിച്ചപ്പോള്‍ ദ്വിദിന സന്നാഹ ക്രിക്കറ്റ് മത്സരം സമനിലയില്‍. പ്രിയങ്ക് പാഞ്ചല്‍ (103) ശ്രേയസ് അയ്യര്‍ (100), വിജയ് ശങ്കര്‍ (103) എന്നിവരാണ് സെഞ്ച്വറിയുമായി ബംഗ്ളാദേശിന് മറുപടി നല്‍കിയത്. ബംഗ്ളാദേശിന്‍െറ ഒന്നാം ഇന്നിങ്സിന് (224) ശക്തമായി തിരിച്ചടിച്ച ഇന്ത്യ എ 461റണ്‍സെടുത്ത് 237 റണ്‍സിന്‍െറ ലീഡ് കരസ്ഥമാക്കി ഡിക്ളയര്‍ ചെയ്യുകയായിരുന്നു.
രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗ്ളാദേശ് രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്ത് കളി സമനിലയാക്കി. തമിം ഇഖ്ബാലും (42) മഹ്മൂദുല്ലയുമായിരുന്നു (1) ക്രീസില്‍.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91റണ്‍സെടുത്ത് അവസാനദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ എക്കായി ക്രീസിലുണ്ടായിരുന്ന പ്രിയങ്ക് പാഞ്ചാലും ശ്രേയസ് അയ്യറും സെഞ്ച്വറിയുമായി ടീമിനെ നയിക്കുകയായിരുന്നു. ഇരുവരും സെഞ്ചറിക്കുശേഷം റിട്ടയര്‍ ചെയ്ത് ഡ്രസിങ് റൂമിലേക്ക് മടങ്ങി. പിന്നീട് ഇഷങ്ക് ജഗ്ഗി (23) ഋഷഭ് പന്ത് (19), ഇഷന്‍ കിഷണ്‍ (11) ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും വാലറ്റക്കാരായ വിജയ് ശങ്കര്‍ സെഞ്ച്വറിയുമായും(103*) നിഥിന്‍ സെയ്നി (66) അര്‍ധസെഞ്ച്വറിയുമായും പിടിച്ചുനിന്ന് ടീം സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.ബംഗ്ളാദേശിനായി സുഭാശിഷ് റോയ്, തെയ്ജുല്‍ ഇസ്ലാം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.