ഇംഗ്ളണ്ടിന് ലക്ഷ്യം 318 റണ്‍സ്

വിശാഖപട്ടണം: ഇന്ത്യന്‍ ബാറ്റിങ്ങിന്‍െറ തകര്‍ച്ചയും ഇംഗ്ളീഷ് ചെറുത്തുനില്‍പും തെളിഞ്ഞുനിന്ന നാലാം ദിനം കളി അവസാനിച്ചപ്പോള്‍ ആതിഥേയര്‍ക്ക് ആധിപത്യം. രണ്ടാം ടെസ്റ്റ് കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യ മുന്നോട്ടുവെച്ച 405 റണ്‍സിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 87 എന്ന നിലയിലാണ്. എട്ട് വിക്കറ്റ് അകലെ ഇന്ത്യക്കായി ജയം കാത്തുനില്‍ക്കുമ്പോള്‍ ഇംഗ്ളണ്ടിന് ജയിക്കാന്‍ 318 റണ്‍സ്കൂടി വേണം.
കഴിഞ്ഞ വര്‍ഷം ഫിറോസ് ഷാ കോട്ലയില്‍ ഇന്ത്യന്‍ ജയം തടയാന്‍ ഹാഷിം അംലയും എ.ബി ഡിവില്ലിയേഴ്സും നടത്തിയ മാരത്തണ്‍ ചെറുത്തുനില്‍പിനെ അനുസ്മരിപ്പിക്കും വിധം അലിസ്റ്റര്‍ കുക്കും (188 പന്തില്‍ 55) ഹസീബ് ഹമീദും(144 പന്തില്‍ 25) നടത്തിയ പോരാട്ടമാണ് നാലാം ദിനത്തിലെ ഹൈലൈറ്റ്. അവസാന ഓവറുകളില്‍ രവീന്ദ്ര ജദേജയും അശ്വിനും ഇരുവരെയും പുറത്താക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ജയപ്രതീക്ഷ സജീവമായിരിക്കുന്നു. നേരത്തേ ഇന്ത്യ 204 റണ്‍സിന് പുറത്തായിരുന്നു. സ്കോര്‍ ഇന്ത്യ 455, 204- ഇംഗ്ളണ്ട് 255, 87/2. അഞ്ചു റണ്‍സുമായി ജോ റൂട്ടാണ് ക്രീസില്‍. കറങ്ങിത്തിരിയുന്ന പിച്ചില്‍ കനത്ത ചെറുത്തുനില്‍പുണ്ടായില്ളെങ്കില്‍ ഇന്ത്യന്‍ ശ്രമം വെറുതെയാവില്ല.
ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവില്ളെന്നു മുന്നില്‍ കണ്ട ഇംഗ്ളണ്ട് പ്രതിരോധത്തിലൂന്നി സമനിലക്കായാണ് ക്രീസിലത്തെിയത്. സ്പിന്നില്‍ തളക്കാമെന്ന പ്രതീക്ഷയില്‍ അശ്വിനും ജദേജയും ജയന്ത് യാദവും തുടരെ ബോളുകള്‍ എറിഞ്ഞെങ്കിലും പാറപോലെ ഉറച്ചുനിന്ന് കുക്കും ഹമീദും പന്ത് തട്ടിയകറ്റിക്കൊണ്ടിരുന്നു. 50. 2 ഓവര്‍ തട്ടിമുട്ടിനിന്ന ഇവര്‍ 75 റണ്‍സാണ് ഓപണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഹമീദിനെ അശ്വിന്‍ പുറത്താക്കിയെങ്കിലും മറുവശത്ത് തളരാതെ ക്യാപ്റ്റന്‍ കുക്ക് നിലയുറപ്പിച്ചു. അര്‍ധ സെഞ്ച്വറി തികച്ച കുക്ക് അഞ്ചാം ദിനത്തിലേക്ക് ടീമിനെ നയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറില്‍ ജദേജ കുക്കിനെ എല്‍.ബി.ഡബ്ള്യൂവില്‍ കുടുക്കുകയായിരുന്നു. പന്ത് ബാറ്റില്‍ ഉരസിയെന്നു കരുതി കുക്ക് ഡി.ആര്‍.എസിന് നല്‍കിയെങ്കിലും മൂന്നാം അമ്പയറും ഒൗട്ട് വിധിച്ചു. 1998ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 38.5 ഓവറിലായിരുന്നു അന്ന് 50 റണ്‍സ് ഇംഗ്ളണ്ട് കടന്നത്.
നേരത്തേ, മൂന്നിന് 98 എന്ന നിലയില്‍ നാലാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രഹാനെ (26) ബ്രോഡിന്‍െറ പന്തില്‍ കുക്കിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് അശ്വിനും (7) സാഹയും (2) കൂടുതല്‍ റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാനാവാതെ പെട്ടെന്നു മടങ്ങി. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറിയിലേക്ക് നീങ്ങിയിരുന്ന കോഹ്്ലി (81) ആദില്‍ റാഷിദിന്‍െറ പന്തില്‍ പുറത്തായി.

 

 

 

Tags:    
News Summary - India v England, 2nd Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.