ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ഫൈനൽ കാണാതെ പുറത്തായെങ്കിലും അഫ്ഗാനിസ്താൻ മടങ്ങുന്നത് തലയുയർത്തിപ്പിടിച്ച്. പ്രാഥമിക റൗണ്ടിൽ തകർപ്പൻ വിജയങ്ങളുമായി മുന്നേറിയ അഫ്ഗാൻ സൂപ്പർ ഫോറിൽ രണ്ടു കളികൾ തോറ്റത് അവസാന ഒാവറിലെ അനിശ്ചിതത്വത്തിലായിരുന്നു. അതോടെ ടൂർണമെൻറിൽനിന്ന് പുറത്തായെങ്കിലും അവസാന കളിയിൽ ഇന്ത്യക്കെതിരെ ജയത്തോളം പോന്ന ടൈ കരസ്ഥമാക്കിയാണ് അസ്ഗർ അഫ്ഗാനും സംഘവും മടങ്ങുന്നത്.
ഇന്ത്യ നേരത്തേ ഫൈനലുറപ്പിച്ചതിനാലും അഫ്ഗാൻ പുറത്തായതിനാലും അക്കാദമിക പ്രാധാന്യം മാത്രമുള്ളതായിരുന്നു ചൊവ്വാഴ്ചത്തെ മത്സരം. എന്നാൽ, പോരാട്ടവീര്യം സിരകളിലുള്ള അഫ്ഗാൻ അവസാന പന്ത് വരെ വിട്ടുകൊടുക്കില്ലെന്ന വാശിയിലായിരുന്നു. ഒാപണർ മുഹമ്മദ് ഷഹ്സാദിെൻറ തകർപ്പൻ സെഞ്ച്വറിയുടെ (116 പന്തിൽ 124) കരുത്തിൽ എട്ടു വിക്കറ്റിന് 252 എന്ന അഫ്ഗാെൻറ സ്കോർ ഇന്ത്യക്ക് അനായാസം എത്തിപ്പിടിക്കാവുന്നതായിരുന്നു.
എന്നാൽ, ഒാപണർമാരായ ലോേകഷ് രാഹുലിെൻറയും (60) അമ്പാട്ടി റായുഡുവിെൻറയും (57) മികച്ച ഇന്നിങ്സുകളോടെ 15 ഒാവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 കടന്ന ഇന്ത്യ പിന്നീട് പതറുകയായിരുന്നു. ഒാപണർമാർക്ക് പിന്നാലെ എം.എസ്. ധോണിയുടെയും (8) മനീഷ് പാണ്ഡെയുടെയും (8) വിക്കറ്റുകൾ നഷ്ടമായെങ്കിലും 38 ഒാവർ പിന്നിടുേമ്പാൾ ഇന്ത്യ 200 കടന്നിരുന്നു. ദിനേഷ് കാർത്തികും (44) കേദാർ ജാദവും (19) ക്രീസിലുള്ളപ്പോൾ ജയിക്കാൻ ആറു വിക്കറ്റ് കൈയിലിരിക്കെ 68 പന്തിൽ 48 റൺസ് മാത്രം മതിയായിരുന്നു. എന്നാൽ, ഒരു റൺ ഇടവേളയിൽ ഇരുവരും പുറത്തായതോടെ കളി മാറി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജദേജ (25) പൊരുതിയെങ്കിലും അവസാന കടമ്പയിൽ കാലിടറി.
ടൂർണമെൻറിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത് കളിയാരാധകരുടെ മനം കവർന്നാണ് അഫ്ഗാൻ മടങ്ങുന്നത്. ഗ്രൂപ് റൗണ്ടിൽ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും മലർത്തിയടിച്ച അഫ്ഗാൻ സൂപ്പർ ഫോറിൽ പാകിസ്താനോടും ബംഗ്ലാദേശിനോടും തോറ്റത് അവസാന ഒാവർ വരെ പൊരുതിയശേഷമായിരുന്നു. പാകിസ്താെൻറ പരിചയസമ്പന്നനായ ശുെഎബ് മാലികിനെതിരെ അവസാന ഒാവറിൽ 10 റൺസ് പ്രതിരോധിക്കാൻ സാധിക്കാതിരുന്ന അഫ്ഗാന് ബംഗ്ലാദേശിനെതിെര ഡെത്ത് ഒാവർ സ്പെഷലിസ്റ്റ് മുസ്തഫിസുർറഹ്മാനെതിരെ ആവശ്യമായ എട്ടു റൺസ് അടിച്ചെടുക്കാനുമായില്ല. ഇന്ത്യക്കെതിരെയും അവസാന ഒാവറിൽ മത്സരം കൈയിൽനിന്ന് വഴുതിയെന്ന ഘട്ടത്തിലാണ് അഫ്ഗാൻ ടൈ പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.