സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് കാത്തിരുന്ന നിമിഷം. പരമ്പരയിെല അവസാന മത്സരദിനം മഴമൂലം ഒരു പന്തുപോലും എറിയാ നായില്ലെങ്കിലും ഇന്ത്യൻ ടീമും ആരാധകരും ഒരുപോലെ ആവേശത്തിലായിരുന്നു. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിൽ ആധികാര ിക ജയം നേടാമായിരുന്നുവെന്ന ചിന്തയൊന്നും ഇന്ത്യൻ നേട്ടത്തിെൻറ പകിട്ട് കുറച്ചില്ല. സിഡ്നി ടെസ്റ്റിൽ സമ നിലയുമായി നാല് മത്സര പരമ്പര 3-1ന് സ്വന്തമാക്കി വിരാട് കോഹ്ലിയും കൂട്ടരും ചരിത്രം കുറിച്ചു. ദക്ഷിണാഫ്രിക് കയിലും ഇംഗ്ലണ്ടിലും പ്രതീക്ഷയുയർത്തിയശേഷം കൈവിട്ട ജയം ഒാസീസ് മണ്ണിൽ എത്തിപ്പിടിച്ച് കഴിഞ്ഞവർഷത്തെ വിദേശ മണ്ണിലെ മികവിന് പുതുവർഷത്തിൽ ഇന്ത്യൻ ടീം അടിവരയിട്ടു. സ്കോർ: ഇന്ത്യ 622/7 ഡിക്ല. ആസ്ട്രേലിയ 300, 6/0. പ്ലെയർ ഒാഫ് ദ മാച്ച്, പ്ലെയർ ഒാഫ് ദ സീരീസ്: ചേതേശ്വർ പുജാര.
ഇന്ത്യൻ ക്രിക്കറ്റിെൻറ ചരിത്രത്തിലെതന്നെ മികച്ച പരമ്പ ര വിജയങ്ങളിലൊന്നാണ് കോഹ്ലിയും സംഘവും കരസ്ഥമാക്കിയത്. 1971ലെ അജിത് വഡേകറുടെ ടീമിെൻറ വെസ്റ്റിൻഡീസ്-ഇംഗ്ലണ്ട് പര്യടന വിജയം, കപിൽ ദേവിെൻറ സംഘത്തിെൻറ 1986ലെ ഇംഗ്ലണ്ട് വിജയം, 2007ൽ രാഹുൽ ദ്രാവിഡിെൻറയും കൂട്ടരുടെയും ഇംഗ്ലണ്ട് വിജയം എന്നിവക്കൊപ്പം നിൽക്കുന്നതാണ് കോഹ്ലിപ്പടയുടെ ഒാസീസ് നേട്ടം. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ അഡ്ലെയ്ഡിൽ ഇന്ത്യ ജയിച്ചശേഷം പെർത്തിൽ ആസ്ട്രേലിയ ഒപ്പമെത്തിയെങ്കിലും മെൽബണിലെ ബോക്സിങ് ഡേ അങ്കത്തിൽ നേടിയ വിജയമാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്.
71 ഇന്ത്യയുടെ പരമ്പര വിജയം ആസ്ട്രേലിയയിൽ ടീം പര്യടനം തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ടിനുശേഷം. 1947-48ൽ ലാല അമർനാഥിെൻറ നേതൃത്വത്തിലാണ് ഇന്ത്യ ഡോൺ ബ്രാഡ്മാെൻറ ‘അജയ്യ’സംഘത്തെ നേരിടാൻ ആദ്യം ഒാസീസ് മണ്ണിലെത്തിയത്.
12 മുമ്പ് 11 തവണയും സാധിക്കാത്തതാണ് ‘ഡൗൺ അണ്ടറി’ലേക്കുള്ള 12ാമത് യാത്രയിൽ ഇന്ത്യൻ ടെസ്റ്റ് ടീം യാഥാർഥ്യമാക്കിയത്.
521 പരമ്പരയിൽ ഇന്ത്യൻ ബാറ്റിങ്ങിെൻറ നെട്ടല്ലായ ചേതേശ്വർ പുജാര നേടിയ റൺസ്. നാല് ടെസ്റ്റിൽ മൂന്ന് സെഞ്ച്വറിയും കുറിച്ച പുജാര തന്നെയാണ് പ്ലെയർ ഒാഫ് ദ സിരീസ്. ഋഷഭ് പന്ത് 350 റൺസുമായി രണ്ടാമനായപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്ലി 282 റൺസുമായി മൂന്നാമതായി. 2014-15 പര്യടനത്തിൽ ഇന്ത്യ തോറ്റെങ്കിലും കോഹ്ലി 692 റൺസടിച്ചിരുന്നു.
0 പരമ്പരയിൽ ആസ്ട്രേലിയൻ നിരയിൽ ആർക്കും സെഞ്ച്വറി നേടാനായില്ല. ഇന്ത്യക്കായി പുജാര മൂന്നും കോഹ്ലിയും പന്തും ഒാരോ ശതകവും കുറിച്ചു.
21 ജസ്പ്രീത് ബുംറയുടെ വിക്കറ്റ് നേട്ടം. ആസ്ട്രേലിയയുടെ നതാൻ ലിയോണും 21 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും 17.00 ശരാശരിയുമായി ബുംറയാണ് തലപ്പത്ത്. ലിയോണിെൻറ ശരാശരി 30.42 ആണ്. മുഹമ്മദ് ഷമി 16ഉം ഇശാന്ത് ശർമ 11ഉം രവീന്ദ്ര ജദേജ ഏഴും (രണ്ട് മത്സരങ്ങളിൽനിന്ന്) രവിചന്ദ്ര അശ്വിൻ ആറും കുൽദീപ് യാദവ് (ഇരുവരും ഒരു കളിയിൽനിന്ന്) വിക്കറ്റ് വീഴ്ത്തി.
79 പരമ്പരയിൽ ആസ്ട്രലിയൻ താരത്തിെൻറ ടോപ്സ് കോർ. സിഡ്നി ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ കന്നി പരമ്പര കളിക്കുന്ന ഒാപണർ മാർകസ് ഹാരിസ് ആണ് ടീമിെൻറ ഉയർന്ന സ്കോർ നേടിയത്.
258 പരമ്പരയിൽ ഒാസീസിനായി കൂടുതൽ സ്കോർ ചെയ്ത ഹാരിസ് നേടിയ റൺസ്. ഇന്ത്യയുടെ പുജാരക്കും (521) പന്തിനും (350) കോഹ്ലിക്കും (282) പിറകിൽ നാലാമതാണ് ഹാരിസ്. ട്രാവിസ് ഹെഡാണ് (237) അടുത്ത സ്ഥാനത്ത്. അജിൻക്യ രഹാനെ (217) ആറാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.