മെൽബൺ: ഒാൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് രണ്ട് മൽസരങ്ങളിൽ വിലക്ക് വന്നാൽ അത് ഇന്ത്യൻ ടീമിന് വെല്ലുവിളിയാ വില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഹാർദിക് പാണ്ഡ്യക്ക് പകരക്കാരനായി രവീന്ദ്ര ജഡേജ ടീമിലെത്തുമെന്ന ് കോഹ്ലി പറഞ്ഞു. ശനിയാഴ്ച ആസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഒന്നാം ഏകദിനം നടക്കാനിരിക്കെയാണ് കോഹ്ലിയുടെ പ്രതികരണം.
പാണ്ഡ്യയുടെ വിലക്ക് ടീമിന് സമ്മർദമുണ്ടാക്കില്ല. നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം സന്തുലിതമാണ്. രവീന്ദ്ര ജഡേജ മികച്ച സ്പിന്നറും ബാറ്റ്സ്മാനുമാണ്. പാണ്ഡ്യയുടെ പകരക്കാരനാവാൻ രവീന്ദ്ര ജഡേജക്ക് സാധിക്കുമെന്നും കോഹ്ലി പറഞ്ഞു. പാണ്ഡ്യയുടെയും രാഹുലിെൻറയും അഭാവത്തിൽ ടീം കോമ്പിനേഷനുകളിൽ പരീക്ഷണങ്ങൾക്ക് കോഹ്ലി മുതിരുമെന്നാണ് സൂചന. ലോകകപ്പിന് മുമ്പിന് മികച്ചൊരു ടീം ഉണ്ടാക്കാനാവും ക്യാപ്റ്റെൻറ ശ്രമം.
കോഫി വിത്ത് കരൺ എന്ന ടി.വി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയതിന് ഹാർദിക് പാണ്ഡ്യയേയും കെ.എൽ രാഹുലിനെയും രണ്ട് മൽസരങ്ങളിൽ നിന്ന് വിലക്കാൻ സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.െഎ ഭരണസമിതി തലവൻ വിനോദ് റായ് ശിപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.