'ഇംഗ്ലണ്ട്​ ക്രിക്കറ്റിൽ ജയിച്ചു'; ഇന്ത്യയെ തകർത്തത്​ 86 റൺസിന്​

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്​ 86 റൺസി​​​​​െൻറ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്​ 322 റൺസ് പടുത്തുയർത്തിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ അവർ 236 റൺന്​ ഒതുക്കുകയായിരുന്നു. നാല് വിക്കറ്റെടുത്ത വലം കൈയ്യൻ പേസർ ലിയാം പ്ലങ്കറ്റാണ് ഇന്ത്യൻ നി​രയെ തകർത്തത്.

ഇന്ത്യക്ക്​ വേണ്ടി സുരേഷ്​ റൈന 46ഉം വിരാട്​ കോഹ്​ലി 45ഉം റൺസെടുത്തു. ഇരുവരും ചേർന്ന്​ നടത്തിയ ചെറുത്തു നിൽപാണ്​ ഇന്ത്യയെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്​. ഓപ്പണർമാരായ രോഹിത് ശർമ്മയും (15), ശിഖാർ ധവാനും (36) ചേർന്ന് മികച്ച‌ തുടക്കം നൽകിയെങ്കിലും 8,9 ഒാവറുകളിലായി ഇരുവരും 57 റൺസ്​ ചേർത്ത്​ മടങ്ങുകയായിരുന്നു. തുടർന്ന്​ ക്രീസിലെത്തിയ ലോകേഷ്​ രാഹുൽ റൺസൊന്നുമെടുക്കാതെ 10ാം ഒാവറിൽ തന്നെ കൂടാരം കറയിയതും ഇന്ത്യക്ക്​ തിരിച്ചടിയായി. ധോണി 37 റൺസെടുത്ത് ടീമിന്​ വിജയ പ്രതീഷ നൽകിയെങ്കിലും ഇംഗ്ലണ്ട്​ ബൗളർമാരുടെ മുന്നിൽ പതറുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി കരിയറിലെ​ പന്ത്രണ്ടാം ഏകദിന സെഞ്ചുറി നേടിയ ജോ റുട്ട്​ (113), അർധസെഞ്ചുറികൾ അടിച്ചുകൂട്ടിയ ഇയാൻ മോർഗൻ(53), ഡേവിഡ് വില്ലി (50) എന്നിവരുടെ മികവിലാണ്​ നിശ്ചിത 50 ഓവറിൽ 322 എന്ന കൂറ്റൻ സ്കോറിൽ എത്തിയത്.

 

Tags:    
News Summary - india vs england second odi-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.