ചെന്നൈ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വൻറി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമമനുവദിച്ചു.
പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞതിനാൽ ആസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി വിശ്രമമനുവദിക്കുന്നതിനുവേണ്ടിയാണ് മൂവരെയും ഞായറാഴ്ച ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള ടീമിൽനിന്ന് ഒഴിവാക്കിയത്. പേസർ സിദ്ധാർഥ് കൗളിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ഖലീൽ അഹ്മദ്, ഷഹ്ബാസ് നദീം, സിദ്ധാർഥ് കൗൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.