പോർട്ട് ഒാഫ് സ്പെയിൻ (ട്രിനിഡാഡ്): ചാമ്പ്യൻസ് ട്രോഫി തോൽവിയിലും കോച്ച് അനിൽ കുംെബ്ലയുടെ രാജിയിലും ഏറെ പഴികേട്ട ക്യാപ്റ്റൻ വിരാട് കോഹ്ലിയും സഹതാരങ്ങളും വിൻഡീസിനെതിരെ രണ്ടാം അങ്കത്തിന് ഞായറാഴ്ചയിറങ്ങും. വിവാദങ്ങൾക്ക് വിജയത്തിലൂടെ മറുപടി പറയാമെന്ന് പ്രതീക്ഷിച്ചിറങ്ങിയ ആദ്യ മത്സരം മഴയെടുത്തതോടെ രണ്ടാം മത്സരം പിടച്ചടക്കാനുറപ്പിച്ചാണ് ഇന്ത്യൻ സംഘം ക്വീൻസ് പാർക്ക് ഒാവലിൽ കളത്തിലെത്തുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 എന്ന നിലയിലിരിക്കെ മഴയെത്തിയതോടെ ആദ്യ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മികച്ച തുടക്കമായിരുന്നു ഇന്ത്യൻ ഒാപണർമാർ നൽകിയിരുന്നത്. സെലക്ടർമാർ വിശ്രമം നൽകിയ രോഹിത് ശർമയുടെ സ്ഥാനത്ത് ഒാപണിങ്ങിന് അവസരം ലഭിച്ച രഹാനെയും ഫോമിലുള്ള ധവാനും അർധസെഞ്ച്വറിയോടെ ബാറ്റുവീശിയപ്പോൾ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങി. ഇരുവരും ഒന്നാം വിക്കറ്റിൽ 132 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കി. 25ാം ഒാവറിലെ അവസാന പന്തിൽ പേസർ അൽസാരി ജോസഫിെൻറ ബൗളിൽ 62 റൺസുമായി രഹാനെ പുറത്താവുകയായിരുന്നു.
87 റൺസെടുത്തുനിൽക്കെ ലെഗ്സ്പിന്നർ ദേവേന്ദ്ര ബിഷൂവിെൻറ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങിയാണ് ധവാൻ പുറത്തായത്. ചാമ്പ്യൻസ് ട്രോഫിയിൽ ഫോം കണ്ടെത്താതിരുന്ന യുവിക്ക് വിൻഡീസ് പര്യടനത്തിന് അവസരംനൽകിയത് വിവാദമായിരിക്കെ ഏറെ പ്രതീക്ഷകളുമായി ക്രീസിലെത്തിയ താരം നാല് റൺസിന് പുറത്തായി. ക്യാപ്റ്റൻ ഹോൾഡറുടെ പന്തിൽ എവിൻ ലൂയിസിെൻറ ക്യാച്ചിലാണ് യുവരാജ് മടങ്ങിയത്. വിരാട് കോഹ്ലി ധോണിയെ കൂട്ടി സ്കോറുയർത്തുന്നതിനിടെ രണ്ടുതവണ മഴ കളിമുടക്കിയപ്പോൾ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
നിറം മങ്ങിയതോടെ യുവരാജിന് പകരം റിഷഭ് പന്തിനെ ആദ്യ ഇലവനിലുൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇൗ മത്സരത്തിലും പരാജയപ്പെട്ടതോടെ യുവിക്ക് സമ്മർദമേറുകയാണ്. 2019 ലോകകപ്പിന് യുവരാജ് സിങ് ടീമിൽ വേണമോയെന്ന് തീരുമാനിക്കാൻ സമയമാെയന്ന് അണ്ടർ 19 ടീം കോച്ച് രാഹുൽ ദ്രാവിഡും വ്യക്തമാക്കിയിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീലങ്കക്കെതിരെ ഏഴും ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 23ഉം ഫൈനലിൽ പാകിസ്താനെതിരെ 22 റൺസുമായിരുന്നു യുവിയുടെ സംഭാവന. തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ നാലു റൺസിന് പുറത്തായത് യുവിക്ക് തിരിച്ചടിയാണ്. കുൽദീപ് യാദവിന് ആദ്യ മത്സരത്തിൽ രവീന്ദ്ര ജദേജക്കു പകരം ടീമിലിടം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.