കൊൽക്കത്ത: ഏകദിനവും ടെസ്റ്റും അനായാസം സ്വന്തമാക്കിയ ഇന്ത്യക്ക് ഇനി ട്വൻറി20 പരീക്ഷണം. വിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വൻറി20 പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാവും. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയാണ് ടീം നായകൻ. ടെസ്റ്റ് പരമ്പര 2-0ത്തിനും ഏകദിനം 3-1നും ജയിച്ച ഇന്ത്യക്ക്, ട്വൻറി20യിലെ സ്പെഷലിസ്റ്റ് ടീമായ വിൻഡീസുകാർക്കെതിരെ കളി എളുപ്പമാവില്ല. വിൻഡീസിന് രണ്ടാം ലോകകപ്പ് സമ്മാനിച്ച കാർലോസ് ബ്രാത്ത്വെയ്റ്റ് നായകനായി എത്തുേമ്പാഴേക്കും ടീം ആകെ മാറും.
െഎ.പി.എല്ലിലൂടെ ഇന്ത്യൻ പിച്ചുകളിൽ പരിചയ സമ്പന്നരും ട്വൻറി20 സ്പെഷലിസ്റ്റുകളുമായ ഡാരൻ ബ്രാവോ, കീറൺ പൊള്ളാഡ്, ആന്ദ്രെ റസ്സൽ എന്നിവർക്കൊപ്പം ഏകദിന പരമ്പരയിലെ ബിഗ് ഹിറ്റർ ഷിംറോൺ ഹെറ്റ്മയർ കൂടി ചേരുന്നതോടെ വിൻഡീസിെൻറ രൂപവും ഭാവവും മാറും. െഎ.പി.എല്ലിൽ മൂവർ സംഘത്തിെൻറ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു കൊൽക്കത്ത.
ട്വൻറി20യിൽ അവസാന നാലു മത്സരത്തിലും ഇന്ത്യ ഇവരോട് തോറ്റിട്ടുണ്ട്. 2016 ലോകകപ്പിൽ ഇന്ത്യയുടെ പുറത്താവൽ വിൻഡീസിലൂടെയായിരുന്നു. അതേസമയം, കോഹ്ലിയും എം.എസ് ധോണിയും ഉൾപ്പെടെയുള്ള പരിചയ സമ്പന്നർ മാറി നിന്നതോടെ ഏകദിനത്തെക്കാൾ ഇന്ത്യയുടെ തഴക്കം കുറഞ്ഞു. പുതുമുഖങ്ങൾക്കുള്ള അവസരമായാണ് ക്യാപ്റ്റൻ രോഹിത് പരമ്പരയെ വിശേഷിപ്പിച്ചത്. ഏറെ നാളുകൾക്കുശേഷം ടീമിൽനിന്ന് എം.എസ്. ധോണി പുറത്തായതോടെ അവസരം ലഭിക്കുന്ന ഋഷഭ് പന്തിെൻറ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്. കോഹ്ലിക്ക് പരക്കാരനായി ലോകേഷ് രാഹുലായിരിക്കും. ദിനേഷ് കാർത്തികിനും ക്രുണാൽ പാണ്ഡ്യക്കും പന്തിനുമാണ് മധ്യനിരയുടെ ഉത്തരവാദിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.