പോർട് ഒാഫ് സ്പെയിൻ: നാട്ടിൽ ദുരിതമായി പെയ്യുന്ന മഴക്കിടെ, അതേ മഴപ്പേടിയുമായി ഇ ന്ത്യൻ ക്രിക്കറ്റ് ടീമും. മഴ കൊണ്ടുപോയ ഇന്ത്യ-വിൻഡീസ് ഒന്നാം ഏകദിനത്തിെൻറ നിരാശ യിൽ ഇന്ന് രണ്ടാം അങ്കം. ഗയാനയിലെ കളി മഴയിൽ ഒലിച്ചുപോയതിനാൽ രണ്ടാം മത്സരം ജയിച്ച് പരമ്പരയിൽ മുന്നിലെത്താനാകും ഇരു ടീമുകളുടെയും ശ്രമം. ആദ്യ മത്സരത്തിൽ 13 ഒാവർ മാത്രമാണ് കളി നടന്നത്.
ട്വൻറി20 പരമ്പര 3-0ത്തിന് സ്വന്തമാക്കിയ സന്ദർശകർ അതേ ഫോം ഏകദിനത്തിലും തുടരാനുറച്ചാണിറങ്ങുന്നത്. ക്വീൻസ് പാർക്ക് ഒാവലിൽ അവസാനം കളിച്ച ഏഴു മത്സരങ്ങളിൽ ആറിലും വിൻഡീസ് തോറ്റിരുന്നു. ഇരുടീമുകളിലും മാറ്റങ്ങൾക്ക് സാധ്യതയില്ല.
സുശക്തം ടീം ഇന്ത്യ
രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരടങ്ങുന്ന ടോപ് ത്രീ ഇന്ത്യക്ക് തെല്ലും ആശങ്ക നൽകുന്നില്ല. ട്വൻറി20 പരമ്പരയിൽ ഇന്ത്യൻ കുപ്പായം അണിയാൻ ഭാഗ്യം ലഭിക്കാത്ത ശ്രേയസ് അയ്യർക്ക് രണ്ടാം മത്സരത്തിലും ഇടം ലഭിച്ചേക്കും. ഇന്ത്യൻ ടീമിൽ ഒഴിഞ്ഞുകിടക്കുന്ന നാലാം നമ്പർ ബാറ്റ്സ്മാൻ സ്ഥാനം മത്സരത്തിലൂടെ നേടിയെടുക്കാനാകും അയ്യരുടെ ശ്രമം. അവസാന ട്വൻറി20യിൽ ഫിനിഷറുെട റോൾ ഭംഗിയാക്കി നിറവേറ്റിയ ഋഷഭ് പന്തിന് ഏകദിനത്തിൽ തെൻറ ക്ലാസ് തെളിയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ കേദാർ ജാദവ് ഒാൾറൗണ്ടറുടെ ഉത്തരവാദിത്തത്തിലേക്ക് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ഉയരേണ്ടിവരും.
ബൗളിങ്ങിൽ മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. ആദ്യ മത്സരത്തിൽ റൺസ് വഴങ്ങിയ ഖലീൽ അഹ്മദിന് പകരം നവ്ദീപ് സെയ്നിക്ക് ഇടം നൽകിയാലും അത്ഭുതപ്പെടാനില്ല. ആദ്യ മത്സരത്തിൽ നാലു റൺസിന് പുറത്തായ ക്രിസ് ഗെയിൽ ബ്രയാൻ ലാറയുെട വിൻഡീസിെൻറ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനെന്ന റെക്കോഡിന് ഏഴു റൺസ് മാത്രം പിറകിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.