നോർത്ത് സൗണ്ട് (ആൻറിഗ്വ): തുടർച്ചയായ രണ്ടാം ജയത്തോടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മറികടക്കാനാവാത്ത ലീഡ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ മത്സരം മഴയിൽ ഒലിച്ചുപോയശേഷം രണ്ടാം കളിയിൽ 105 റൺസിെൻറ വമ്പൻ ജയം നേടാനായതിെൻറ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലിയും സംഘവും. വിൻഡീസാകെട്ട, ആദ്യ ജയം തേടിയാണ് പാഡുകെട്ടുന്നത്. ആൻറിഗ്വയിലെ നോർത്ത് സൗണ്ടിൽ ഇന്ത്യൻ സമയം വൈകീട്ട് 6.30 മുതലാണ് മത്സരം. മുൻനിര ബാറ്റ്സ്മാന്മാരുടെ തകർപ്പൻ ഫോമാണ് ഇന്ത്യയുടെ കരുത്ത്.
ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഒാപണർ ശിഖർ ധവാനുമൊപ്പം രോഹിത് ശർമയുടെ അഭാവത്തിൽ ഒാപണർ സ്ഥാനത്ത് അവസരം ലഭിച്ച അജിൻക്യ രഹാനെയും കഴിഞ്ഞ മത്സരത്തിൽ ശതകവുമായി ഫോം തെളിയിച്ചുകഴിഞ്ഞു. കാര്യമായ അവസരം കിട്ടിയിട്ടില്ലെങ്കിലും യുവരാജ് സിങ്, എം.എസ്. ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങിയ മധ്യനിര ഏതുസമയമവും വെടിക്കെട്ടിന് തിരികൊളുത്താൻ കെൽപുള്ളവരാണ്. ബൗളിങ്ങിൽ മികച്ച ഫോമിലുള്ള ഭുവനേശ്വർ കുമാറിനൊപ്പം ഉമേഷ് യാദവ്, ആർ. അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ചേരുന്നതോടെ വിൻഡീസിന് ബാറ്റിങ് എളുപ്പമാവില്ല. ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച ടീമിൽ രണ്ടു മാറ്റവുമായാണ് വിൻഡീസ് ഇറങ്ങുന്നത്. 13 അംഗ ടീമിൽനിന്ന് ജോനാഥൻ കാർട്ടറെയും കെസ്റിക് വില്യംസിനെയും ഒഴിവാക്കി കെയ്ൽ ഹോപിനെയും സുനിൽ ആംബ്രിസിനെയുമാണ് ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.