കൊളംബോ: ആവേശപ്പോരാട്ടത്തിൽ ബംഗ്ലാദേശിനെ അഞ്ചു റൺസിന് തോൽപിച്ച് ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കളായി. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ ബംഗ്ലാദേശ് 106 റൺസി ലൊത്തുക്കി. എന്നാൽ, അഞ്ചു വിക്കറ്റ് പിഴുത സ്പിന്നർ അഥർവ അങ്കുലീക്കറിെൻറ മികവി ൽ ഇന്ത്യൻ ബോയ്സ് അയൽക്കാരെ 101 റൺസിന് ചുരുട്ടിക്കെട്ടുകയായിരുന്നു.
എേട്ടാവറിൽ 28 റൺസ് വഴങ്ങിയാണ് 18കാരനായ അങ്കുലീക്കർ അഞ്ചുവിക്കറ്റ് നേട്ടമാഘോഷിച്ചത്. ചെറിയ സ്കോർ പിന്തുടർന്ന ബംഗ്ലദേശി നിരയിൽ നായകൻ അക്ബർ അലിക്കും (23) മൃത്യുഞ്ജയ് ചൗധരിക്കും (21) മാത്രമാണ് പിടിച്ചുനിൽക്കാനായത്. നേരത്തേ ബാറ്റിങ് മറന്ന ഇന്ത്യയെ കരൺ ലാലും (37) നായകൻ ധ്രുവ് ജുറലും (33) ചേർന്നാണ് 100 കടത്തിയത്. ഇന്ത്യന്‍ നിരയില്‍ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. കടുവകൾക്കായി മൃത്യുഞ്ജയും സ്പിന്നർ ഷമീം ഹുസൈനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ബംഗ്ലാദേശിെൻറ ആദ്യ അഞ്ച് താരങ്ങള്‍ക്കും രണ്ടക്കം കാണാനായില്ല. ആദ്യം നാലിന് 16 എന്ന നിലയിലും പിന്നീട് അഞ്ചിന് 40 എന്ന നിലയിലേക്കും ബംഗ്ലാദേശ് വീണു. വാലറ്റക്കാരുടെ പോരാട്ട വീര്യവും ഇന്ത്യൻ ബൗളർമാർ നൽകിയ 18 എക്സ്ട്രാ റൺസിെൻറയും തുണയിലാണ് ബംഗ്ലാദേശ് 101ലെത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന സീനിയര്‍ ടീമുകളുടെ ഏഷ്യ കപ്പിലും ബംഗ്ലാദേശിനെ തോൽപിച്ചായിരുന്നു ഇന്ത്യ ജേതാക്കളായത്.
1989ൽ ആരംഭിച്ച അണ്ടർ 19 ഏഷ്യ കപ്പിെൻറ എട്ടു എഡിഷനുകളിൽ ഒരു തവണ മാത്രമേ ഇന്ത്യ കിരീടം കൈവിട്ടുള്ളൂ. 2017ൽ അഫ്ഗാൻ നേടിയതൊഴിച്ചാൽ ഏഴുതവണയും ഇന്ത്യയായിരുന്നു ജേതാക്കൾ. 1989, 2003, 2012, 2014, 2016, 2018 വർഷങ്ങളിലായിരുന്നു നേരത്തേ ജേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.