ബംഗളൂരു: െഎ.പി.എൽ പത്താം സീസണിലെ എലിമിേനറ്റർ മത്സരത്തിൽ നിലവിെല ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദും മുൻ ചാമ്പ്യന്മാരായ െകാൽക്കത്ത നൈറ്റ്റൈഡേഴ്സും ഇന്ന് മുഖാമുഖം.
ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിലെ മത്സരത്തിൽ തോൽക്കുന്നവർ ടൂർണമെൻറിൽ നിന്നും പുറത്താവുേമ്പാൾ വിജയികൾക്ക് ആദ്യ ക്വാളിഫയർ മത്സരത്തിലെ പരാജിതരുമായി ഫൈനലിനായി പോരടിക്കാം. വാർണറുടെ ബുദ്ധിയാണ് ചാമ്പ്യന്മാരുടെ മിടുക്കെങ്കിൽ ഗൗതം ഗംഭീറാണ് കൊൽക്കത്തയുടെ കരുത്ത്. ലീഗ്റൗണ്ടിൽ എട്ടുജയവും അഞ്ചു തോൽവിയും ഒരു സമനിലയുമായി 17 പോയൻറുമായി ഹൈദരാബാദ് മൂന്നാമതായിരുന്നു. 16 േപായൻറുമായി കൊൽക്കത്ത നാലാമതും.
ആദ്യ ഘട്ടത്തിൽ തുടർജയങ്ങളുമായി മുന്നേറിയ കൊൽക്കത്ത അവസാനത്തിൽ തകർന്നേതാടെയാണ് പോയൻറിൽ പിന്നാക്കം പോയത് പ്രകടനം നടത്തുന്ന ക്യാപ്റ്റൻ ഗൗതം ഗംഭീർ (454 റൺസ്), മനീഷ് പാണ്ഡെ (396), റോബിൻ ഉത്തപ്പ (386) എന്നിവർ ഫോമിലേക്കെത്തിയാൽ കൊൽക്കത്തക്ക് മികച്ച സ്കോർ കണ്ടെത്താനാവുമെന്നുറപ്പാണ്.
ബൗളിങ് മികവാണ് ഹൈദരാബാദിെൻറ ബലം. സീസണിെല മികച്ച പത്ത് ബൗളർമാരിൽ മൂന്നും ഹൈദരാബാദിനാണ്. 25 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ, 17 വിക്കറ്റ് നേടിയ അഫ്ഗാൻ താരം റാഷിദ് ഖാൻ, 16 വിക്കറ്റ് നേടിയ സിദ്ധാർഥ് കൗൾ എന്നിവരാണ് ഹൈദരാബാദിെൻറ കുന്തമുന. അതേസമയം പരിക്കേറ്റ ആശിഷ് നെഹ്റക്ക് കളിക്കാനാവാത്തത് ടീമിന് തിരിച്ചടിയാവും. ബാറ്റിങ്ങിൽ ടൂർണമെൻറിലെ ടോപ് സ്കോററായ ക്യാപ്റ്റൻ ഡേവിഡ് വാർണറും (604) രണ്ടാം സ്ഥാനത്തുള്ള ശിഖർ ധവാനും തിളങ്ങിയാൽ കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് പിടിച്ചുനിൽക്കാം. കൂടെ കെയിൻ വില്യംസണും യുവരാജ് സിങ്ങും കൂറ്റനടികളുമായി നിറഞ്ഞുനിന്നാൽ ടീമിന് വൻ സ്കോർ കണ്ടെത്താനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.