ഇസ്ലാമാബാദ്: നാളെ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പാകിസ്താനിൽ സംപ്രേക്ഷണം ചെയ്യില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായതിെൻറ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന. പാകിസ്താനിലെ പ്രശ്സത ക്രിക്കറ്റ് ജേർണലിസ്റ്റ് സാജ് സാദിഖ് ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്‍റെ സംപ്രേക്ഷണം ഇന്ത്യ ഇടക്ക് വെച്ച് ബഹിഷ്കരിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്‍റെ പ്രസ്താവന. ഡി സ്പോർട് ചാനലായിരുന്നു പി.എസ്.എല്ലിെൻറ ഇന്ത്യൻ സംപ്രേക്ഷണം നിർത്തലാക്കിയത്. നേരത്തെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താൻ പ്രീമിയർ ലീഗുമായുള്ള കരാർ ഐ.എം.ജി റിലയൻസ് അവസാനിപ്പിച്ചിരുന്നു. പി.എസ്.എല്ലിെൻറ ലോകവ്യാപകമായ ടെലിവിഷൻ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട കരാറായിരുന്നു റിലയൻസ് റദ്ദാക്കിയത്.
Television reports are stating that the Government has decided to ban the broadcast of IPL matches in Pakistan #Cricket #IPL2019
— Saj Sadiq (@Saj_PakPassion) March 20, 2019
അതേസമയം മാർച്ച് 23ന് ആരംഭിക്കുന്ന ഐ.പി.എൽ മത്സരങ്ങൾക്കായി രാജ്യമൊന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.