ചെന്നൈ: രാജസ്ഥാൻ റോയൽസിനെതിരായ ത്രില്ലർ പോരിലെ ഹീറോ ആയ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ് ധോണിയെ പ്രശംസിച്ച് സഹതാരം ഇമ്രാൻ താഹിർ. സാഹചര്യം മനസ്സിലാക്ക ി കളിനിയന്ത്രിക്കുന്ന ക്യാപ്റ്റൻ കൂളിെൻറ കഴിവ് അസാധ്യമാണെന്ന് ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.
‘‘ ധോണി മഹാനായ നായകനാണ്. അദ്ദേഹം കളിക്കിടെ കൂടുതൽ സംസാരിക്കില്ല. പക്ഷേ, കളിയുടെ ഗതി മനസ്സിലാക്കി നിയന്ത്രണം ഏറ്റെടുക്കും. ഗെയിം പ്ലാൻ വിജയിപ്പിക്കാൻ അത്യധ്വാനം ചെയ്യുന്ന താരം. തകർന്ന ടീമിനെ നിർണായക സ്കോറിലേക്കെത്തിച്ച് ബൗളർമാർക്ക് ആത്മവിശ്വാസം നൽകിയതും ധോണിയാണ്’’ -താഹിർ മത്സരേശഷം പറഞ്ഞു.
എട്ട് റൺസിനാണ് രാജസ്ഥാൻ റോയൽസിനെ ചെന്നൈ കീഴടക്കിയത്. 88ന് നാല് എന്ന നിലയിൽ തകർന്ന സ്വന്തം ടീമിനെ ധോണി ഒറ്റയാൾ പോരാട്ടത്തിലൂടെ രക്ഷിക്കുകയായിരുന്നു. 46 പന്തിൽ 75 റൺസെടുത്ത ധോണിയുടെ മികവിൽ ടീം 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ചെന്നൈ ബൗളർമാരെ പ്രഹരിക്കാൻ കഴിയാതായപ്പോൾ, 167 റൺസെടുക്കാനെ സാധിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.