ചെന്നൈ: ‘വിരാട് കോഹ്ലി വിരമിക്കുന്നു, ലോകകപ്പിൽ ഇന്ത്യയെ എം.എസ് ധോണി നയിക്കും’ -ഏ പ്രിൽ ഒന്നിന് വായനക്കാരെ വിഡ്ഢിയാക്കി ഒരു ഒാൺലൈൻ പോർട്ടൽ നൽകിയ തലവാചകമായിര ുന്നു ഇത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സി െൻറ വൻ തോൽവിയും തൊട്ടുപിന്നാലെ നടന്ന കളിയിൽ എം.എസ്. ധോണിയുടെ ഉഗ്രശേഷിയുള്ള ബ ാറ്റിങ്ങുമാവാം ഇങ്ങനെയൊരു ‘ഏപ്രിൽ ഫൂൾ’ വാർത്തക്ക് കാരണമായത്.
ധോണിയിൽ ഉശിരുള്ള ബാറ്റ്സ്മാനും നായകനൊത്ത തന്ത്രങ്ങളും ഇനിയുമേറെ ബാക്കിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഞായറാഴ്ച രാത്രിയിലെ പ്രകടനം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 46 പന്തിൽ 75 റൺസെടുത്ത് ക്രിക്കറ്റ് ലോകത്തിെൻറ കൈയടി നേടിയ ധോണി, രാജസ്ഥാൻ ഇന്നിങ്സിൽ അവസാന ഒാവറുകളിൽ റൺനിരക്ക് കുറച്ചും നായകനൊത്ത മികവുകാണിച്ചു.
മൂന്നിന് 27 റൺസെന്ന നിലയിൽ ചെന്നൈ തകർച്ച നേരിടുേമ്പാഴാണ് ധോണി ക്രീസിലെത്തുന്നത്. നേരിട്ട രണ്ടാം പന്തിൽതന്നെ ചെന്നൈയുടെ ‘തല’ വിറച്ചുപോയതാണ്. ജൊഫ്ര ആർച്ചറിെൻറ പന്ത് കുറ്റിയിൽ തട്ടിയെങ്കിലും ബെയ്ൽസ് വീഴാത്തതിനാൽ രക്ഷപ്പെട്ടു. വീണുകിട്ടിയ ‘ലൈഫ്’ പാഴാക്കാതെ കത്തിക്കറിയ ധോണി അവസാന ഒാവറിൽ ജയദേവ് ഉനദ്കടിനെതിരെ നേരിട്ട നാലു പന്തിൽ നേടിയത് മൂന്ന് സിക്സുകളുമായി 19 റൺസ്.
എതിരാളികൾക്ക് 175 റൺസ് വിജയലക്ഷ്യം നിശ്ചയിച്ച ചെന്നൈ, മറുപടി ഇന്നിങ്സിൽ രാജസ്ഥാനെ പിടിച്ചു കെട്ടുകയും ചെയ്തു. ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിക്കാനിരിക്കെ ഇടം ഉറപ്പിച്ച് വിമർശകരുടെ വായടപ്പിക്കുന്നതാണ് ധോണി മിറാക്ക്ൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.