ബംഗളൂരു: ഡൽഹി കാപിറ്റൽസിനെതിരായ ബാംഗ്ലൂരിെൻറ ബാറ്റിങ്ങും ഫീൽഡിങ്ങും കണ്ട കാണിക ൾ മനസ്സിൽ ചോദിച്ചിട്ടുണ്ടാവും; ‘കോഹ്ലീ... എന്തൊരു പ്രഹസനമാണ് നിങ്ങളുടെ ടീം’ എന്ന് . െഎ.പി.എല്ലിൽ തുടർച്ചയായി ആറാം തോൽവി വഴങ്ങിയതോടെ കോഹ്ലിയും കൂട്ടരും ഇൗ സീസണി ൽ പ്ലേഒാഫ് കളിക്കാനുള്ള സാധ്യത മങ്ങി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ േടാസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ 20 ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുഇൗൻ അലിയും മാത്രമാണ് ഡൽഹിയുടെ പേസ് ആക്രമണത്തെ അൽപമെങ്കിലും ചെറുത്തുനിന്നത്. കോഹ്ലി 33 പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 41 റൺസെടുത്തു. എ.ബി. ഡിവില്ലിയേഴ്്സ്, കോഹ്ലി എന്നിവരുടേതടക്കം നാലു വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂരിനെ ഒതുക്കിയ പേസർ കഗിസോ റബാദയാണ് മാൻ ഒാഫ് ദ മാച്ച്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ശ്രേയസ് അയ്യരുടെ (50 പന്തിൽ 67 റൺസ്) ബാറ്റിങ് മികവിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.
നാല് ഒാവറിൽ 20 റൺസ് മാത്രം വഴങ്ങിയ ദക്ഷിണാഫ്രിക്കൻ ബൗളർ റബാദയാണ് ബാംഗ്ലൂരിനെ വരിഞ്ഞുകെട്ടിയത്. സ്കോർബോർഡിൽ 16 റൺസ് ചേർക്കുേമ്പാഴേക്കും ആദ്യ വിക്കറ്റ് വീണു. ക്രിസ് മോറിസിെൻറ പന്തിൽ പാർഥിവിനെ (9 റൺസ്) തേഡ്മാനിൽ സന്ദീപ് പിടികൂടി. വൺഡൗണായിറങ്ങിയ എ.ബി. ഡിവില്ലിയേഴ്സിന് അധികം ആയുസ്സുണ്ടായില്ല. 17 റൺസെടുത്ത ഡിവില്ലിയേഴ്സിനെ റബാദ കോളിെൻറ കൈയിലെത്തിച്ചു. മാർകസ് സ്േറ്റായിണിസ് 15 റൺസ് കൂട്ടിച്ചേർത്ത് മടങ്ങുേമ്പാൾ, ക്യാപ്റ്റൻ കോഹ്ലി ഹിറ്റുകൾക്ക് മുതിരാതെ ഒരറ്റത്ത് നിന്നു. മുഇൗൻ അലി വന്നതോടെ ബാംഗ്ലൂരിെൻറ സ്കോറിങ്ങിന് വേഗംകൂടി. കോഹ്ലിക്കൊപ്പം 100 കടത്തിയതിനു പിന്നാലെ മുഇൗനും വീണു. മുഇൗൻ അലിയെ, 15ാം ഒാവറിൽ സന്ദീപിെൻറ പന്തിൽ കയറിയടിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. റൺസുയർത്താനുള്ള ശ്രമത്തിനിടെ നായകനും മടങ്ങുേമ്പാൾ ടീം സ്കോർ 17 ഒാവറിൽ 133. ടിം സൗത്തിയും യുസ്വേന്ദ്ര ചാഹലും പുറത്താവാതെ നിന്നു. ക്രിസ് മോറിസ് രണ്ടു വിക്കറ്റ് വീഴ്ത്തി.
സ്കോർ ഒന്നിൽനിൽക്കെ ആദ്യ ഒാവറിെൻറ മൂന്നാം പന്തിൽ പൂജ്യനായി ശിഖർ ധവാൻ മടങ്ങിയെങ്കിലും ഒാപണർ പൃഥ്വി ഷാക്കൊപ്പം കോളിൻ ഇൻഗ്രാം ചേർന്നതോടെ ഡൽഹി സ്കോർ ഉയർന്നു. മൂന്നാം ഒാവർ എറിയാനെത്തിയ ടിം സൗത്തിയെ ആദ്യ നാലു പന്തും പൃഥ്വി ഷാ ഫോറിന് പായിച്ചു. ആ ഒാവറിൽ 20 റൺസ്. 22 പന്തിൽനിന്ന് അഞ്ചു ഫോറടക്കം 28 റൺസെടുത്ത പൃഥ്വി ഷാ ഒമ്പതാം ഒാവറിൽ വീണു. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ കോളിനൊപ്പം അടിച്ചുതുടങ്ങിയതോടെ ഡൽഹി ലക്ഷ്യത്തിലേക്ക് ആശങ്കയില്ലാതെ കുതിച്ചു. 18ാം ഒാവറിൽ സ്കോർ 145ൽ നിൽക്കെ ശ്രേയസ് അയ്യരും മോറിസും മടങ്ങി. ഏഴു പന്തു ബാക്കിയിരിക്കെ അക്ഷർ പേട്ടൽ ഫോറടിച്ച് വിജയറൺ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.