മൊഹാലി: ഒാപണർ ലോകേഷ് രാഹുലിെൻറയും (71 നോട്ടൗട്ട്) മായങ്ക് അഗർവാളിെൻറയും (55)അർധ സെഞ്ച്വറി മികവിൽ ഹൈദര ാബാദ് സൺറൈസേഴ്സിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ആറുവിക്കറ്റ് ജയം. ഹൈദരാബാദ് ഉയർത്തിയ 151റൺസ് വിജയലക്ഷ്യം ഒരുപന്ത് ബാക്കിനിൽക്കേ പഞ്ചാബ് മറികടന്നു.
പഞ്ചാബ് അനായാസം ജയിക്കുമെന്ന് കരുതിയ മത്സരം അവസാന ഒാവറുകളി ൽ വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദ് തിരിക്കുമെന്ന് കരുതിയെങ്കിലും മത്സരത്തിലെ ഹീറോ രാഹുൽ എല്ലാ സമ്മർദങ്ങള ും ഒരു ബൗണ്ടറിയിലൂടെ പറത്തിക്കളഞ്ഞു.സ്കോർ: ഹൈദരാബാദ് 150-4 (20 ഒാവർ) പഞ്ചാബ് 151-4 (19.5 ഒാവർ)
ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ഡേവിഡ് വാർണർ (70), വിജയ് ശങ്കർ (26), മനീഷ് പാണ്ഡെ (19) എന്നിവരുടെ മികവിലാണ് 150 റൺസ് കുറിച്ചത്. പഞ്ചാബിെൻറ ക്രിസ് ഗെയിലിനെ (16) റാശിദ് ഖാൻ എളുപ്പം മടക്കി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന രാഹുലും അഗർവാളും മികച്ച രീതിയിൽ ബാറ്റേന്തുന്ന കാഴ്ചയാണ് കണ്ടത്. ആക്രമിച്ച് കളിച്ച ഇരുവരും കൃത്യമായ ഇടവേളകളിൽ ബൗണ്ടറികളടിച്ച് സ്കോർ ഉയർത്തി.
ടീമിനെ 17.1 ഒാവറിൽ 132-2 എന്ന ശക്തമായ നിലയിലെത്തിച്ച ശേഷമായിരുന്ന അഗർവാളിെൻറ മടക്കം. ഇരുവരും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു. 53പന്തിൽ ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രാഹുലിെൻറ ഇന്നിങ്സ്. മൂന്ന് ബൗണ്ടറികളും മൂന്ന് കൂറ്റൻ സിക്സറുകളും അഗർവാളിെൻറ ഇന്നിങ്സിന് ചാരുതയേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.