പാണ്ഡ്യയും മലിംഗയും തിളങ്ങി; ബാംഗ്ലൂരിന് ഏഴാം തോൽവി

മുംബൈ: ഐ.പി.എല്ലിൽ ഹർദിക് പാണ്ഡ്യയും ലസിത് മലിംഗയും തിളങ്ങിയ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് ഏഴാം തോൽവ ി. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ അഞ്ചു വിക്കറ്റിനണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. 6 പന്തുകൾ ബാക്കി നിൽക്കെയാണ് മുംബൈ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 171 റൺസെടുത്തു. മുംബൈക്കായി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി. ജയിക്കാൻ 172 റൺസ് വേണ്ടിയിരുന്ന മുംബൈക്കായി ഹർദിക് പാണ്ഡ്യയാണ് കളി ജയിപ്പിച്ചത്.

അവസാന രണ്ട് ഓവറിൽ മുംബൈക്ക് ജയിക്കാൻ 22 റൺസ് വേണമായിരുന്നു. എന്നാൽ ആറു പന്തുകൾ ബാക്കിയിരിക്കെ ഹർദിക് അത് നേടിയെടുത്തു. 16 പന്തുകൾ മാത്രം നേരിട്ട ഇന്നിംഗ്സിൽ അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ബാറ്റിങ്. രോഹിത് ശർമ (28), ക്വിന്റൺ ഡി കോക്ക് (40) എന്നിവരും മിന്നി. എട്ട് മത്സരങ്ങളിൽ മുംബൈയുടെ അഞ്ചാമത്തെ ജയമായിരുന്നു ഇത്. 10 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്താണുള്ളത്. എട്ടു മൽസരങ്ങളിലെ ആർസിബിയുടെ ഏഴാം തോൽവിയാണിത്.

Tags:    
News Summary - IPL 2019- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.