മൊഹാലി: ശരിയായ സമയത്ത് നിർണായക ജയവുമായി ടീം വീണ്ടും ട്രാക്കിലായെന്ന് ആർ. അശ്വിൻ. ടൂർണമെൻറിെൻറ പാതി പിന്നിടുേമ്പാൾ 10 പോയൻറ് നേടാനായത് വലിയ കാര്യമാണെന്നും കിങ ്സ് ഇലവൻ പഞ്ചാബ് നായകൻ അശ്വിൻ പറഞ്ഞു. രാജസ്ഥാൻ റോയൽസിനെ 12 റൺസിന് തോൽപിച്ച തിനുശേഷം പ്രതികരിക്കുകയായിരുന്നു താരം.
മത്സരത്തിൽ അവസാനം നാലു പന്തിൽ 17 റൺസ് അടിച്ചെടുക്കുകയും രണ്ടു വിക്കറ്റ് വീഴുത്തുകയും ചെയ്ത അശ്വിനാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്. ‘‘ഞങ്ങൾ പടുത്തുയർത്തിയ ടോട്ടൽ മതിയാവില്ലെന്ന് തോന്നിയിരുന്നു. പത്തോ പതിനഞ്ചോ റൺസ് ഇനിയും ആവശ്യമാണെന്ന് ഒരു ഘട്ടത്തിൽ തോന്നി. പക്ഷേ, ബൗളിങ്ങിൽ നിർണായക സമയത്ത് റൺസ് ഒഴുക്ക് തടയാനായത് നിർണായകമായി. ജോസ് ബട്ലറുടെയും അജിൻക്യ രഹാനെയുടെയും വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ അർഷ്ദീപ് സിങ്ങിെൻറ ബൗളിങ് എടുത്തുപറയേണ്ടതാണ്’’ -അശ്വിൻ പറഞ്ഞു.
ആവേശകരമായ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് ലോകേഷ് രാഹുലിെൻറയും (52) ഡേവിഡ് മില്ലറുടെയും (40) ബാറ്റിങ് കരുത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് രാഹുൽ തൃപതി (50) മികച്ച തുടക്കം നൽകിയെങ്കിലും നിശ്ചിത ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ സാധിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.