ഹൈദരാബാദ്: െഎ.പി.എല്ലിൽ ഉജ്ജ്വല ഫോമിൽ ബാറ്റേന്തുന്ന ഒാപണിങ് ജോടിയായ ഡേവിഡ് വാ ർണറും ജോണി ബെയർസ്റ്റോയും മടങ്ങുന്നത് ടീമിന് വൻ നഷ്ടമാണെന്ന് ഹൈദരാബാദ് സൺ റൈസേഴ്സ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മേയ് 30ന് തുടങ്ങുന്ന ഏകദിന ലോകകപ്പിെൻറ ഭാഗമായി ദേശീയ ടീമുകൾക്കൊപ്പം ചേരാനാണ് ടീമിെൻറ തുടർവിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരങ്ങൾ പാതിവഴിയിൽ നാട്ടിലേക്കു മടങ്ങുന്നത്.
വാർണറും ബെയർസ്റ്റോയും തന്നെയാണ് റൺവേട്ടക്കാർക്കുള്ള ഒാറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിലും ആദ്യ രണ്ടു സ്ഥാനത്ത് തുടരുന്നത്. ഒമ്പതു മത്സരങ്ങളിൽനിന്ന് ഒരു സെഞ്ച്വറിയും ആറ് അർധസെഞ്ച്വറികളുമടക്കം 517 റൺസ് വാരിക്കൂട്ടിയ വാർണർ ഇൗ മാസം അവസാനത്തോടെ ആസ്ട്രേലിയയിലേക്കു മടങ്ങും. ഒരു മാച്ച്വിന്നിങ് സെഞ്ച്വറിയടക്കം 445 റൺസ് സമ്പാദ്യമുള്ള ബെയർസ്േറ്റാ ചെന്നൈ സൂപ്പർകിങ്സിനെതിരായ മത്സരത്തിനുശേഷം ഇംഗ്ലണ്ടിലേക്കു പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.