ജയ്പുർ: അജിൻക്യ രഹാനെയുെട (105 നോട്ടൗട്ട്) സെഞ്ച്വറി ഋഷഭ് പന്തിെൻറ (36 പന്തിൽ 78 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിൽ നിഷ്പ്രഭമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ആറുവിക്കറ്റിന് തകർത്ത് ഡൽഹി കാപിറ്റൽസ് പോയൻറ് പട്ടികയിൽ ഒന്നാമതെത്തി. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ രഹാനെയുടെയും ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത ിെൻറയും(50) മികവിൽ 20 ഒാവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. രാജസ്ഥാെൻറ കൂറ്റൻ വിജയലക്ഷ്യം ഡൽഹി പന്ത ്, ശിഖർ ധവാൻ (54), പൃഥ്വി ഷാ (42) എന്നിവരുടെ ബാറ്റിങ് മികവിൽ നാലുപന്തുകൾ ബാക്കി നിൽക്കേ മറികടക്കുകയായിരുന്നു. ആറ് ബൗണ്ടറികളും നാല് സിക്സറുകളുമടങ്ങുന്നതായിരുന്നു പന്തിെൻറ ഇന്നിങ്സ്. സ്കോർ: രാജസ്ഥാൻ റോയൽസ് 191-6 (20 ഒാവർ) ഡൽഹി കാപിറ്റൽസ് 193-4 (19.2ഒാവർ)
ടോസ് നേടിയ ഡൽഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങിയതിനാൽ രഹാനെക്കൊപ്പം മലയാളിതാരം സഞ്ജു സാംസൺ ഒാപണറായെത്തി. പക്ഷേ ഒറ്റ പന്തുപോലും നേരിടാതെ റണ്ണൗട്ടായി സ്ഞ്ജു മടങ്ങി. രണ്ടാം വിക്കറ്റിൽ നായകനും മുൻനായകനും ടീമിനെ സസൂക്ഷ്മം മുന്നോട്ടു നയിച്ചു. ഇവരിൽ രഹാനെയായിരുന്നു കൂടുതൽ ആക്രമണകാരി. ഇരുവരുംചേർന്ന് 11 ഒാവറിൽ ടീം സ്കോർ 106ലെത്തിച്ചു.
അർധസെഞ്ച്വറി നേടിയ ഋഷഭ് പന്തിെൻറ ബാറ്റിങ്
14ാം ഒാവറിൽ അർധസെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെ അക്സർ പേട്ടലിെൻറ പന്തിൽ ക്രിസ് മോറിസിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. 32 പന്തിൽ എട്ടുഫോറുകളടങ്ങുന്നതായിരുന്നു ഒാസിസ് താരത്തിെൻറ ഇന്നിങ്സ്. പിന്നാലെ ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് (8) ആഷ്ടൺ ടേണർ (0) എന്നിവർ എളുപ്പം മടങ്ങി. ഇതിനിെട രഹാനെ തെൻറ രണ്ടാം െഎ.പി.എൽ സെഞ്ച്വറി കണ്ടെത്തി.
63 പന്തിൽ മൂന്ന് മനോഹര സിക്സുകളും11 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്സ്. അവസാന ഒാവറിൽ സ്റ്റുവർട്ട് ബിന്നിയെയും (19) റിയാൻ പരാഗിെനയും (4) റബാദ ബൗൾഡാക്കി വിക്കറ്റ് വേട്ടക്കരിലെ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. ഡൽഹിക്കായി റബാദ രണ്ടും ഇശാന്ത് ശർമയും മോറിസും ഒാരോ വിക്കറ്റും നേടി. ശ്രേയസ് അയ്യർ (4) ഷെർഫെയ്ൻ റുഥർഫോഡ് (11) കോളിൻ ഇൻഗ്രാം (3 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ഡൽഹി താരങ്ങളുടെ സ്കോർ. രാജസ്ഥാനായി ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.