ന്യൂഡൽഹി: ഹാട്രിക് ജയവുമായി ഐ.പി.എൽ പോരിലേക്ക് തിരിച്ചുവന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിെൻറ പ്രതീക്ഷകൾ നുള്ളിക്കളഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. ഫിറോസ് ഷാ കോട്ലയ ിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂരിനെ 16 റൺസിന് തോൽപിച്ച േശ്രയസ് അയ്യറും സംഘവും േപ്ലഒ ാഫിൽ ഇടംപിടിച്ചു. ആറു വർഷത്തിനിടെ ഇതാദ്യമായാണ് ഡൽഹിയുടെ േപ്ലഒാഫ് പ്രവേശം. ആദ് യം ബാറ്റുചെയ്ത ഡൽഹി 187 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂരിന് 171 റൺസെടുക്കാനെ സാധിച്ചുള്ളൂ.
12 മത്സരങ്ങളിൽ എട്ടു ജയങ്ങളുമായാണ് ഡൽഹിയുടെ േപ്ലഒാഫ് േയാഗ്യത. അതേസമയം, രണ്ടു കളി മാത്രം ബാക്കിയുള്ള ബാംഗ്ലൂർ പുറത്തായി.
ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിനു പുറമെ, മിഡിൽ ഒാവറുകളിൽ റൺസ് അനുവദിക്കാതിരുന്ന അമിത് മിശ്രയും ഡെഡ് ഓവറുകൾ പിഴക്കാതെ എറിഞ്ഞ കഗിസോ റബാദയുമണ് ഡൽഹിക്ക് ജയം എളുപ്പമാക്കിയത്. ഇരുവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റൺസ് പാർട്ണർഷിപ്പുമായി നിന്ന ഓപണിങ് കൂട്ടുകെട്ടിനെ ഉമേഷ് യാദവാണ് പിളർത്തുന്നത്. ധവാന് കൂട്ടായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ എത്തിയതോടെ മികച്ച സ്കോറുമായി മുന്നേറി. 68 റൺസ് നീണ്ടുനിന്ന ഈ കൂട്ടുകെട്ട് ടീം സ്കോറിെൻറ നട്ടെല്ലായിമാറി. അർധസെഞ്ച്വറി പൂർത്തീകരിച്ച ധവാനെ (37 പന്തിൽ 50) ചഹലും ശ്രേയസ് അയ്യറെ (37 പന്തിൽ 52) വാഷിങ്ടൺ സുന്ദറും പുറത്താക്കി. അവസാന ഓവറുകളിൽ റൂതർഫോർഡും (13 പന്തിൽ 28) അക്സർ പട്ടേലും (16) പുറത്താകാതെ അടിച്ചുകളിച്ചതോടെയാണ് സ്കോർ 187 റൺസിലേക്കെത്തിയത്.
മറുപടി ബാറ്റിങ്ങിറങ്ങിയ ബാംഗ്ലൂരിന് പാർഥിവ് പട്ടേൽ (20 പന്തിൽ 39) നല്ല തുടക്കം നൽകിയെങ്കിലും പിന്നീടാർക്കും തിളങ്ങാനായില്ല. വിരാട് കോഹ്ലി (23), എ.ബി ഡിവില്ലിയേഴ്സ് (17), ശിവം ദുബെ (24), ഹെൻറിക് ക്ലാസൻ (3), ഗുർകീരത് മൻസിങ് (27), മാർകസ് സ്റ്റോയിനിസ് (32*), വാഷിങ്ടൺ സുന്ദർ (1), ഉമേഷ് യാദവ് (0) എന്നിവർ പ്രതീക്ഷ നൽകാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.