കൊൽക്കത്ത: റൺ മഴ പെയ്ത മത്സരത്തിൽ ജയവുമായി െകാൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എൽ പ്ലേഓഫ് പ്രതീക്ഷ നിലന ിർത്തി. മുംബൈ ഇന്ത്യൻസിനെ 34 റൺസിന് തോൽപിച്ചാണ് കൊൽക്കത്ത ആറ് തോൽവികൾക്കുശേഷം വിജയവഴിയിൽ തിരിച്ചെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 40 പന്തിൽ 80 റൺസെടുത്ത് പുറത്താകാതെനിന്ന ആന്ദ്രെ റസൽ, 45 പന്തിൽ 76 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 29 പന്തിൽ 54 അടിച്ച ക്രിസ് ലിൻ എന്നിവരുടെട തകർപ്പൻ ബാറ്റിങ്ങിെൻറ പിൻബലത്തിൽ രണ്ടു വിക്കറ്റിന് 232 റൺസെടുത്തപ്പോൾ ഹർദിക് പാണ്ഡ്യയുടെ ഒറ്റയാൾ േപാരാട്ടത്തിനും (34 പന്തിൽ 91) മുംബൈയെ രക്ഷിക്കാനായില്ല. ഏഴ് വിക്കറ്റിന് 198 റൺസെടുക്കാനേ മുംബൈക്കായുള്ളൂ. 17 പന്തിൽ 50ലെത്തിയ ഹർദിക് സീസണിലെ വേഗമേറിയ ഫിഫ്റ്റിയും സ്വന്തം പേരിൽ കുറിച്ചു. ഋഷഭ് പന്തിെൻറ (18 പന്തിൽ) നേട്ടമാണ് ഹർദിക് മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.