കൊച്ചി ടസ്കേഴ്സിന് 550 കോടി ബി.സി.സി.ഐ നഷ്ടപരിഹാരം നൽകണം -സുപ്രീംകോടതി

ന്യൂഡൽഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​രു സീ​സ​ൺ മാ​ത്രം ക​ളി​ച്ച​ ശേ​ഷം പു​റ​ത്താ​ക്കി​യ കൊ​ച്ചി ട​സ്​​കേ​ഴ്​​സി​ന്​ ബി.സി.സി.ഐ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധി. 550 കോടി രൂപ നഷ്ടപരിഹാരമായി ബി.സി.സി.ഐ നൽകേണ്ടത്. തർക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നൽകണമെന്നും കോടതി ഉത്തരവിട്ടു. 

2011 സീ​സ​ണി​ൽ ക​ളി​ച്ച ​െകാ​ച്ചി ട​സ്​​കേ​ഴ്​​സി​നെ ബാ​ങ്ക്​ ഗാ​ര​ൻ​റി ന​ൽ​കാ​ത്ത​തി​​​​​​െൻറ പേ​രി​ലാ​ണ്​ ബി.​സി.​സി.​െ​എ പി​രി​ച്ചു​വി​ട്ട​ത്. ബാങ്ക് ഗ്യാരണ്ടിയായി നല്‍കിയ തുക കൂടി നഷ്ടമായതോടെയാണ് ടീം മാനേജ്മെന്‍റായ േറ​ാ​ൺ​ഡി​വൂ ക​ൺ​സോ​ർട്യം​ നിയമനടപടി തുടങ്ങി. 550 കോടി രൂപക്കൊപ്പം 18 ശതമാനം പലിശയും ചേര്‍ത്താണ് 850 കോടി വേണമെന്ന് ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. 

2015ല്‍ െകാ​ച്ചി ട​സ്​​കേ​ഴ്​​സി​ന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ആര്‍.സി. ലഹോട്ടി അധ്യക്ഷനായ ആര്‍ബ്രിട്രേഷന്‍ പാനല്‍ വിധി പുറപ്പെടുവിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകില്ലെന്ന നിലപാട് സ്വീകരിച്ച ബി.​സി.​സി.​െ​എ ആ​ർ​ബി​ട്രേ​റ്റ​ർ ഉ​ത്ത​ര​വി​നെ​തി​രെ ​സുപ്രീംകോ​ട​തി​യിൽ അ​പ്പീൽ നൽകുകയായിരുന്നു. 

2011ല്‍ ബി.സി.സി.ഐയിലെ ഭൂരിഭാഗം അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് അന്നത്തെ പ്രസിഡന്‍റായിരുന്ന ശശാങ്ക് മനോഹറാണ് കൊച്ചി ട​സ്​​കേ​ഴ്​​സി​നെ ഐ.പി.എല്ലിൽ നിന്ന് പുറത്താക്കാൻ നടപടി സ്വീകരിച്ചത്. 1560 കോടി രൂപയാണ് കേരള ടീമിന് ഐ.പി.എല്ലിലേക്കുള്ള പ്രവേശത്തിനായി നൽകേണ്ടിവന്ന ലേലത്തുക. ഐ.പി.എല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ലേലത്തുകയായിരുന്നു ഇത്.

Tags:    
News Summary - IPL Team kochi tuskers -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.